പാമോയില്* കേസ് സങ്കീര്*ണ്ണമാകുന്? ??ു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പാമോയില്* കേസ് സങ്കീര്*ണ്ണമാകുന്? ??ു

    തിരുവനന്തപുരം: പാമോയില്* ഇറക്കുമതിയിലെ അഴിമതി തുടരന്വേഷിക്കാനുള്ള നടപടികളുമായി വിജിലന്*സ് മുന്നോട്ടു നീങ്ങിയതോടെ രണ്ടുദശകം പഴക്കമുള്ള ഈ കേസ് കൂടുതല്* സങ്കീര്*ണ്ണമാവുന്നു. തുടരന്വേഷണത്തിനുള്ള വിധിക്കെതിരെ ആരെങ്കിലും ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്* കേസ് നീളാന്* സാദ്ധ്യതയുണ്ട്. ആരും റിവിഷന്* ഹര്*ജി സമര്*പ്പിച്ചില്ലെങ്കില്* തുടരന്വേഷണം സുഗമമായി നടക്കും. റിവിഷന്* ഹര്*ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്* കേസിലെ പ്രതികള്*ക്കിടയില്* ഭിന്നത നിലനില്*ക്കുന്നതായി സൂചനയുണ്ട്.

    പാമോയില്* അഴിമതിക്കേസിന്റെ വിചാരണ തുടങ്ങാനിരിക്കുന്ന വേളയില്* പ്രതിപ്പട്ടികയില്* നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മുന്* ഭക്ഷ്യമന്ത്രി ടി.എച്ച്.മുസ്തഫ, മൂന്നാം പ്രതിയായ മുന്* ചീഫ് സെക്രട്ടറി എസ്.പത്മകുമാര്*, നാലാം പ്രതിയായ മുന്* അഡീഷണല്* ചീഫ് സെക്രട്ടറി സക്കറിയാ മാത്യു, അഞ്ചാം പ്രതിയായ മുന്* സിവില്* സപ്ലൈസ് എം.ഡി. ജിജി തോംസണ്* തുടങ്ങിയവര്* ഹര്*ജി സമര്*പ്പിച്ചിരുന്നു. ഈ ഹര്*ജികളിലെ ചില പരാമര്*ശങ്ങളാണ് ഇപ്പോള്* തുടരന്വേഷണത്തിലേക്ക് നയിച്ച സംഭവങ്ങള്*ക്കു തുടക്കമിട്ടത്.

    പാമോയില്* ഇറക്കുമതിയുമായി ബന്ധപ്പെട്ട് അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്*ചാണ്ടിയുടെ നടപടിയില്* ന്യായമായും തെറ്റൊന്നും കാണാതിരുന്ന പ്രോസിക്യൂഷന്* നിരപരാധിയായ തന്നെ രണ്ടാം പ്രതിയാക്കിയത് അനീതിയാണെന്ന് മുസ്തഫയുടെ ഹര്*ജിയില്* പറഞ്ഞിരുന്നു. എന്നാല്*, തന്നെ പ്രതിയാക്കുകയാണെങ്കില്* ഉമ്മന്*ചാണ്ടിയും കേസില്* പ്രതിയാകുമെന്നാണ് മുസ്തഫ ഹര്*ജിയില്* പറഞ്ഞതെന്ന് വ്യാഖ്യാനിക്കപ്പെട്ടു.

    1991 നവംബര്* 27നാണ് പാമോയില്* ഇറക്കുമതി സംബന്ധിച്ച ഫയല്* ആദ്യമായി കാണുന്നതെന്നാണ് മുസ്തഫ പറഞ്ഞത്. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് അന്നേ ദിവസത്തെ മന്ത്രിസഭാ യോഗത്തില്*ത്തന്നെ അജന്*ഡയ്ക്കു പുറത്തുള്ള വിഷയമെന്ന നിലയില്* അവതരിപ്പിച്ചു. വിഷയം പരിഗണിച്ച മന്ത്രിസഭ പാമോയില്* ഇറക്കുമതിക്ക് അനുമതിയും നല്*കി.

    വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്*പ്പിക്കാമെന്ന നിര്*ദ്ദേശം താന്* മുന്നോട്ടുവെച്ചപ്പോള്* ഇറക്കുമതി പൊതുനന്മയ്ക്കായതിനാല്* അതിനോട് ധനമന്ത്രി യോജിക്കുകയായിരുന്നു. ഭക്ഷ്യമന്ത്രിയെന്ന നിലയില്* ഇതുമായി ബന്ധപ്പെട്ട് താന്* എഴുതിയ കുറിപ്പ് ധനമന്ത്രി അംഗീകരിക്കുകയും ഫയലില്* ഒപ്പുവെയ്ക്കുകയുമുണ്ടായി. ഉമ്മന്*ചാണ്ടിയുടെ നടപടിയില്* തെറ്റൊന്നും കാണാതിരുന്ന പ്രോസിക്യൂഷന്* നിരപരാധിയായ തന്നെ രണ്ടാം പ്രതിയാക്കിയത് അനീതിയാണെന്ന് മുസ്തഫ ചൂണ്ടിക്കാട്ടിയിരുന്നു. ധനമന്ത്രിയുടെ അനുമതിയോടെ മാത്രമേ ഈ ഇടപാട് നടക്കുമായിരുന്നുള്ളൂവെന്ന് സക്കറിയാ മാത്യുവും പറഞ്ഞു.

    ഫയലില്* ഉമ്മന്*ചാണ്ടി ഒപ്പിട്ടത് അഴിമതിക്കു കൂട്ടുനില്*ക്കുന്ന നടപടിയാണെന്ന് സര്*ക്കാര്* പറയുന്നു. ഇതടക്കമുള്ള വിഷയങ്ങള്* വിശദമായി പരിശോധിച്ച ശേഷം കേസില്* ഉമ്മന്*ചാണ്ടിയെ പ്രതിയാക്കണോ എന്നു തീരുമാനിക്കാനാണ് വിജിലന്*സ് നിശ്ചയിച്ചിട്ടുള്ളത്. പാമോയില്* അഴിമതിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്* ചെയ്തത് 1997ലാണ്. 2001ല്* കുറ്റപത്രം സമര്*പ്പിക്കപ്പെട്ടു. അഞ്ചു വര്*ഷത്തോളം നീണ്ട അന്വേഷണത്തിനൊടുവില്* മുന്* മുഖ്യമന്ത്രി കെ.കരുണാകരനും മുസ്തഫയുമടക്കം എട്ടു പേരാണ് പ്രതിപ്പട്ടികയില്* ഉണ്ടായിരുന്നത്. ഉമ്മന്*ചാണ്ടിയെ 23-ാം സാക്ഷിയാക്കി. എന്നാല്*, ആരെയെങ്കിലും പ്രതിയാക്കണോ എന്നു തീരുമാനിക്കുള്ള അവകാശം അന്വേഷണ ഏജന്*സിക്കുണ്ട്.
Working...
X