ഫുകുഷിമ ആണവനിലയത്തില്* മൂന്നാം സ്*ഫോടനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഫുകുഷിമ ആണവനിലയത്തില്* മൂന്നാം സ്*ഫോടനം

    ടോക്യോ: ഭൂകമ്പവും സുനാമിയും പിടിച്ചുലച്ച ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്* ചൊവ്വാഴ്ച വീണ്ടും ശക്തമായ സ്*ഫോടനമുണ്ടായി. റിയാക്ടറുകളെ തണുപ്പിക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്* പുരോഗമിക്കുന്നതിനിടെയുണ്ടായ മൂന്നാം സ്*ഫോടനം കടുത്ത പരിഭ്രാന്തി പരത്തി. കൂടാതെ ആണവ ഉരുകലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമുണ്ട്.

    ദെയ്ചി മൂന്നാം റിയാക്ടറിലാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ടു സ്*ഫോടനങ്ങളുണ്ടായത്. ശീതീകരണസംവിധാനം തകരാറിലായ ഈ റിയാക്ടറിലെ ആണവഇന്ധന ദണ്ഡ് ഉരുകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്* മുന്നറിയിപ്പു നല്*കി. അങ്ങനെ സംഭവിച്ചാല്* അത് മാരകമായ അണുവികിരണത്തിനിടയാക്കും. ഇന്ധനദണ്ഡുകള്* ഏറെക്കുറെ പുറത്തുവന്ന ഈ റിയാക്ടറിലേക്ക് പ്രതിസന്ധി ഒഴിവാക്കാന്* ശക്തമായി വെള്ളം പമ്പുചെയ്യുന്നുണ്ട്.

    ഒന്നാം റിയാക്ടറില്* കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയെത്തുടര്*ന്നുള്ള പ്രശ്*നം ഒഴിവാക്കാന്* കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിലാണ് നിലയത്തില്* വീണ്ടും രണ്ടു പൊട്ടിത്തെറികള്* കൂടിയുണ്ടായത്. ടോക്യോയില്* നിന്ന് 250 കിലോമീറ്റര്* വടക്കുള്ള ഫുകുഷിമ ഒന്നാംനിലയത്തിലാണ് ഭൂകമ്പത്തെത്തുടര്*ന്ന് വന്*കെടുതിയുണ്ടായത്. ഈ നിലയത്തിലെ രണ്ടാം റിയാക്ടറില്* ശീതീകരണസംവിധാനം തകരാറിലായത് മറ്റൊരു സ്*ഫോടനത്തിനും മാരകമായ ആണവദ്രവീകരണത്തിനും ഇടയാക്കുമെന്ന ആശങ്ക പരന്നിട്ടുണ്ട്.

    എന്നാല്* ചെര്*ണോബില്* ദുരന്തത്തിനു സമാനമായൊരു അപകടത്തിന് ജപ്പാനില്* സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജപ്പാനിലെ നിലയങ്ങള്* കൂടുതല്* സുരക്ഷിതവും ശക്തമായ ഉരുക്കുപാളികളാല്* കവചിതവുമാണ്. ചെര്*ണോബില്ലില്* സ്*ഫോടനമുണ്ടായപ്പോള്* പുകപടലമായും നീരാവിയായും വികിരണസാധ്യതയുള്ള പദാര്*ഥങ്ങള്* നേരെ പുറന്തള്ളപ്പെടുകയായിരുന്നു.

    ജപ്പാന്റെ തീരത്ത് രക്ഷാപ്രവര്*ത്തനങ്ങളിലേര്*പ്പെട്ടിരുന്ന അമേരിക്കന്* യുദ്ധക്കപ്പലുകളും വിമാനങ്ങളും ഈ മേഖലയിലെ ആണവവികിരണത്തെത്തുടര്*ന്ന് തത്കാലത്തേക്ക് പിന്*വാങ്ങി. ഫുകുഷിമനിലയത്തില്* നിന്ന് പുറത്തുവന്ന ആണവവിഷാംശമടങ്ങിയ പുകപടലവും നീരാവിയുമാണ് പ്രശ്*നം സൃഷ്ടിച്ചത്. ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കാന്* പൗരന്മാരോട് യു.എസ്. വിദേശകാര്യമന്ത്രാലയം നിര്*ദേശിച്ചു.

    ജപ്പാനില്* ഭൂകമ്പത്തിലും സുനാമിയിലുമായി മരണം പതിനയ്യായിരം കവിയുമെന്നാണ് അനൗദ്യോഗിക കണക്കുകള്*. മിയാഗി മേഖലയിലെ തീരങ്ങളില്* നിന്ന് മാത്രം തിങ്കളാഴ്ച 2000 മൃതദേഹങ്ങള്* കണ്ടെടുത്തു. അന്താരാഷ്ട്ര ഏജന്*സികളുടെ സഹായത്തോടെ രക്ഷാപ്രവര്*ത്തനം പുരോഗമിക്കുകയാണ്.
Working...
X