എ.ബി.എസ്സുമായി അപ്പാച്ചെ ആര്*.ടി.ആര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എ.ബി.എസ്സുമായി അപ്പാച്ചെ ആര്*.ടി.ആര്*



    ന്യൂഡല്*ഹി: വിലയേറിയ കാറുകളില്* മാത്രമുള്ള എ.ബി.എസ് (ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം) സംവിധാനവുമായി ആദ്യ ഇന്ത്യന്* ബൈക്ക് വിപണിയിലെത്തി. ടി.വി.എസ് അപ്പാച്ചെ ആര്*.ടി.ആര്* എ.ബി.എസ്സാണ് ഈ സുരക്ഷാ സംവിധാനവുമായി എത്തുന്ന ആദ്യ ഇന്ത്യന്* നിര്*മ്മിത ബൈക്ക്. വിലയേറിയ വിദേശ ബൈക്കുകള്* പലതിലും ഈ സംവിധാനമുണ്ടെങ്കിലും ഇന്ത്യന്* വിപണിയില്* ഹോണ്ടയുടെ ആര്*.ടി.ആര്* 250 ആറില്* മാത്രമാണ് എ.ബി.എസ്സുള്ളത്.



    ലോകപ്രശസ്ത ജര്*മ്മന്* വാഹന ഘടക നിര്*മ്മാതാക്കളായ കോണ്ടിനന്റല്* എ.ജിയാണ് ടി.വി.എസ്സിന് എ.ബി.എസ് സംവിധാനം നല്*കുന്നത്. ടയര്*, ബ്രേക്ക് സിസ്റ്റം, വെഹിക്കിള്* സ്*റ്റെബിലിറ്റി കണ്*ട്രോള്* സംവിധാനങ്ങള്* എന്നിവയിലെ വിദഗ്ദ്ധരാണ് കോണ്ടിനന്റല്* എ.ജി. റിയര്* വീല്* ലിഫ്റ്റ് പ്രൊട്ടക്ഷന്* (ആര്*.എല്*.പി) അപ്പാച്ചെ എ.ബി.എസ്സിന്റെ മറ്റൊരു സവിശേഷതയാണെന്ന് നിര്*മ്മാതാക്കള്* അവകാശപ്പെടുന്നു. ശക്തമായ ബ്രേക്കിങ്ങിലും പിന്*ചക്രം പാളിപ്പോകാതെ സംരക്ഷിക്കുന്ന സംവിധാനം ആണിത്. ആവശ്യമില്ലാത്തപ്പോള്* എ.ബി.എസ് സംവിധാനം സ്വിച്ച് ഓഫ് ചെയ്യാനുള്ള സൗകര്യവും അപ്പാച്ചെയിലുണ്ട്. ദീര്*ഘദൂര യാത്രകളിലും ബൈക്ക് വേഗമാര്*ജ്ജിക്കുമ്പൊഴും മാത്രം എ.ബി.എസ് ഉപയോഗിക്കാന്* ഇത് സഹായിക്കും.


    2010 ലെ ന്യൂഡല്*ഹി ഓട്ടോ എക്*സ്*പോയില്* അപ്പാച്ചെ ആര്*.ടി.ആര്* എ.ബി.എസ് അവതരിപ്പിച്ചിരുന്നു. വെള്ള നിറത്തില്* മാത്രമെ തത്കാലം അപ്പാച്ചെ ആര്*.ടി.ആര്* എ.ബി.എസ് ലഭിക്കൂ. പിന്നീട് പുതിയ നിറങ്ങള്* അവതരിപ്പിച്ചേക്കാം. സാധാരണ അപ്പാച്ചെയില്*നിന്ന് വ്യത്യസ്തമായ ഗ്രാഫിക്*സും എ.ബി.എസ് വേരിയന്റിന്റെ സവിശേഷതയാണ്. 78,880 രൂപയാണ് ബൈക്കിന്റെ ന്യൂഡല്*ഹിയിലെ എക്*സ് ഷോറൂം വില. സാധാരണ അപ്പാച്ചെ ആര്*.ടി.ആറിനെക്കാള്* 9,000 രൂപ അധികം.
Working...
X