സീറ്റ് വിഭജനം: യുഡിഎഫിന് കീറാമുട്ടിയാവുന്?? ?ു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സീറ്റ് വിഭജനം: യുഡിഎഫിന് കീറാമുട്ടിയാവുന്?? ?ു

    തിരുവനന്തപുരം: ഘടകകക്ഷികളുടെ ബാഹുല്യം യുഡിഎഫിന്റെ സീറ്റ് വിഭജനത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗൊഴിച്ച മറ്റ് പ്രധാനപാര്*ട്ടികളുടെയൊന്നും സീറ്റ് വിഭജനക്കാര്യത്തില്* അന്തിമ തീരുമാനമായിട്ടില്ല. മാണി കോണ്*ഗ്രസും ജെഎസ്എസും സോഷ്യലിസ്റ്റ് ജനതയുമെല്ലാം മുന്നണിയിലെ വല്യേട്ടനായ കോണ്*ഗ്രസുമായി തര്*ക്കം തുടരുകയാണ്. അപ്പുറത്ത് എല്*ഡിഎഫില്* സീറ്റ് വിഭജനം പൂര്*ത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കി മുന്നോട്ട് പോകുമ്പോഴാണ് യുഡിഎഫില്* സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. സീറ്റ് വിഭജനം പൂര്*ത്തിയാക്കിയതിന് ശേഷം സ്ഥാനാര്*ഥി നിര്*ണയമെന്ന കടമ്പയും യുഡിഎഫിനെ കാത്തുനില്*ക്കുന്നുണ്ട്.

    അഞ്ച് സീറ്റ് വേണമെന്ന ആവശ്യം നാല് സീറ്റിലേക്ക് ചുരുക്കിയെങ്കിലും ഗൗരിയമ്മയുടെ ജെഎസ്എസ് ഇടഞ്ഞുതന്നെയാണ് നില്*ക്കുന്നത്. തൃശൂരില്* പുതുതായി രൂപീകരിച്ച കയ്പമംഗലം മണ്ഡലത്തിന് പകരം
    തിരുവനന്തപുരമോ ചാത്തന്നൂരോ കൊടുങ്ങല്ലൂരോ വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. എന്നാല്* ഇത് നടക്കില്ലെന്ന് കോണ്*ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ സീറ്റ ചര്*ച്ച വഴിമുട്ടി നില്*ക്കുകയാണ്.

    തുടര്*ചര്*ച്ചകളില്* പ്രശ്*നത്തിന് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് ജെഎസ്എസ്. പാര്*ട്ടി ഇപ്പോഴും യുഡിഎഫില്* തന്നെയാണെന്നായിരുന്നു ചര്*ച്ചയ്ക്ക് ശേഷം ഗൗരിയമ്മയുടെ പ്രതികരണം. ചേര്*ത്തല, കരുനാഗപ്പള്ളി, മാവേലിക്കര, കയ്പമംഗലം എന്നീ മണ്ഡലങ്ങളാണ് ജെഎസ്എസിന് കോണ്*ഗ്രസ് വാഗ്ദാനം ചെയ്തത്. ഇതില്* കയ്പമംഗലത്ത് വിജയസാധ്യതയില്ലെന്ന നിലപാടിലാണ് ജെഎസ്എസ്.

    22 സീറ്റില്* കടുംപിടുത്തം പിടിച്ച കേരള കോണ്*ഗ്രസ് മാണി വിഭാഗം 18 സീറ്റിലേക്ക് തങ്ങളുടെ ഡിമാന്റ് താഴ്ത്തിയെങ്കിലും പരമാവധി 14-16 സീറ്റ് വരെ നല്*കൂവെന്ന നിലപാടിലാണ് കോണ്*ഗ്രസ്. എന്നാല്* 18 സീറ്റെന്ന ആവശ്യത്തില്* വിട്ടുവീഴ്ച ചെയ്താല്*അത് അപമാനകരമാവുമെന്ന നിലപാടിലാണ് പാര്*ട്ടി. കേരള കോണ്*ഗ്രസ് (ജോസഫ്) വിഭാഗവും കേരള കോണ്*ഗ്രസ് സെക്യുലറും മാണി ഗ്രൂപ്പില്* ലയിച്ചതാണ് കൂടുതല്* സീറ്റ് ആവശ്യപ്പെടാന്* മാണിയെ പ്രേരിപ്പിച്ചത്. രണ്ട് കേരള കോണ്*ഗ്രസുകള്* കൂടി വന്നതോടെ പാര്*ട്ടി കൂടുതല്* ശക്തിയാര്*ജ്ജിച്ചെന്നും അതിനാലാണ് കൂടുതല്* സീറ്റുകള്* ചോദിക്കുന്നതെന്നും മാണി പറയുന്നു.

    ഏറ്റവും കഷ്ടം മുന്നണിയിലെ പുതുമുഖങ്ങളായ സോഷ്യലിസ്റ്റ് ജനതയുടെ കാര്യമാണ്. എല്*ഡിഎഫില്* എട്ട് സീറ്റില്* മത്സരിച്ചിരുന്ന വീരന്റെ പാര്*ട്ടിയ്ക്ക് യുഡിഎഫില്* 5 സീറ്റാണ് അനുവദിച്ചിരിയ്ക്കുന്നത്. തങ്ങളുടെ ശക്തിയ്ക്കനുസരിച്ചുള്ള സീറ്റുകളല്ല ലഭിച്ചതെന്നും ചുരുങ്ങിയത് എട്ട് സീറ്റുകളെങ്കിലും വേണമെന്നാണ് സോഷ്യലിസ്റ്റ് ജനത പറയുന്നത്. ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്* കടുത്ത നടപടികളിലേക്ക് നീങ്ങാനും പാര്*ട്ടി നേതൃത്വം തീരുമാനിച്ചിണ്ട്. ഇന്നത്തെ സാഹചര്യത്തില്* തിരഞ്ഞെടുപ്പില്* മാറി നില്*ക്കുക എന്നതിനപ്പുറം വീരനും കൂട്ടര്*ക്കും ഒന്നും ചെയ്യാനില്ല. അതേ സമയം എല്*ഡിഎഫില്* ബാക്കിയയാ ജനതാദളിന് സീറ്റ് വിഭജനത്തില്* ലോട്ടറിയാണ് അടിച്ചിരിയ്ക്കുന്നത്. സിപിഎം അവര്*ക്ക് അഞ്ച് സീറ്റുകള്* അനുവദിച്ചപ്പോള്* അത് പാര്*ട്ടി പോലും പ്രതീക്ഷിയ്ക്കാത്ത സമ്മാനമായി.





    Powered By WizardRSS.com | Full Text RSS Feeds | Amazon WordPress Plugin
Working...
X