ഫുകുഷിമ ആണവനിലയത്തില്* വീണ്ടുംതീപിടുത്ത?? ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫുകുഷിമ ആണവനിലയത്തില്* വീണ്ടുംതീപിടുത്ത?? ?

    ടോക്കിയോ: അണുവികിരണ മുന്നറിയിപ്പ് നിലനില്*ക്കുന്ന ഫുകുഷിമ ആണവനിലയത്തില്* വീണ്ടും തീപിടിത്തമുണ്ടായതായി റിപ്പോര്*ട്ട്. ഒന്നാമത്തെയും മൂന്നാമത്തേയും റിയാക്ടറുകളില്* കഴിഞ്ഞദിവസം സ്*ഫോടനമുണ്ടായിരുന്നു.ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറിലാണ് ബുധനാഴ്ച പുലര്*ച്ചെ തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്* ശ്രമം തുടരുകയാണെന്ന് നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്കിയോ ഇലക്ട്രിക് പവര്* കമ്പനി അറിയിച്ചു.

    നിലയത്തില്* സ്*ഫോടനങ്ങള്* തുടരുന്നതിനാല്* അണുവികിരണ ഭീഷണി കൂടുതല്* ശക്തമായി. ജനങ്ങളോട് സംയമനം പാലിക്കാന്* ജപ്പാന്* പ്രധാനമന്ത്രി അഭ്യര്*ഥിച്ചിട്ടുണ്ട്. ഫുകുഷിമയില്* നിന്ന് 240 കിലോമീറ്റര്* അകലെയുള്ള ടോക്കിയോയില്* ആണുവികിരണം വ്യാപിക്കാന്* സാധ്യതയുണ്ടെന്ന് ഫ്രഞ്ച് എംബസി മുന്നറിയിപ്പു നല്*കി.

    ഫുകുഷിമ ആണവനിലയത്തിന്റെ മുപ്പതു കിലോമീറ്റര്* പരിധിയില്* താമസിക്കുന്നവര്* ഒഴിഞ്ഞുപോവുകയോ വീടിനു പുറത്തിറങ്ങാതിരിക്കുകയോ വേണമെന്ന് അധികൃതര്* കര്*ശന നിര്*ദേശം നല്*കിയിട്ടുണ്ട്.
    ടോക്കിയോയ്ക്കു സമീപം കനഗാവയില്* സാധാരണയിലേക്കാള്* ഒന്*പത് ഇരട്ടി അണുവികിരണം സ്ഥിരീകരിച്ചതായി ക്യോഡോ ന്യൂസ് ഏജന്*സിയും റിപ്പോര്*ട്ടു ചെയ്തു.

    രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാന്* നേരിടുന്ന ഏറ്റവും ഗുരുതരമായി പ്രതിസന്ധിയാണ് ഇതെന്ന് പ്രധാനമന്ത്രി നവൊടൊ കാന്* പറഞ്ഞു. ജനങ്ങള്* ആശങ്ക മാറ്റിവച്ച് സംയമനം പാലിക്കണമെന്നും കൂടുതല്* അണുവികിരണ സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്*കി.

    അണുവികിരണ ഭീഷണിയെക്കുറിച്ച് ചര്*ച്ച ചെയ്യാന്* ടോക്കിയോയില്* ശാസ്ത്രജ്ഞര്* അടിയന്തര യോഗം ചേര്*ന്നു. അണുവികിരണം നിയന്ത്രവിധേയമാക്കാന്* ജപ്പാന്* യുഎസ് സേനയുടെ സഹായം തേടിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin
Working...
X