തരൂരും സുനന്ദയും പക്വതയില്ലാതെ പെരുമാറി: ബിജെപി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തരൂരും സുനന്ദയും പക്വതയില്ലാതെ പെരുമാറി: ബിജെപി

    ദില്ലി: എംപി ശശി തരൂര്* പ്രസംഗിക്കുന്നത് കാണാന്* ഭാര്യ സുനന്ദ പുഷ്*കര്* പാര്*ലമെന്റിലെത്തി. ഭര്*ത്താവിന്റെ പ്രസംഗം കണ്ട് ആസ്വദിച്ചുവെങ്കിലും സുനന്ദയുടെ സന്ദര്*ശനവും ഗ്യാലറിയിലെ ചില പെരുമാറ്റ രീതികളും വിമര്*ശനത്തിന് വിധേയമായിരിക്കുകയാണ്. ലോക്*സഭയുടെ സന്ദര്*ശക ഗാലറിയില്* ഇരുന്ന സുനന്ദയും സഭയിലിരുന്ന തരൂരും സഭാ ചട്ടങ്ങള്* ലംഘിക്കുന്ന രീതിയില്* പെരുമാറിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

    രണ്ടുപേരും ആംഗ്യങ്ങളിലൂടെ ഒട്ടേറെ സമയം ആശയവിനിമയം നടത്തിയത് പെരുമാറ്റച്ചട്ടത്തിന് നിരക്കാത്തതാണെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. ഗ്യാലറിയിലുള്ളവരെ അഭിവാദ്യം ചെയ്യുന്നതുപോലും വിലക്കിയിട്ടുള്ള സഭാ പെരുമാറ്റച്ചട്ടങ്ങള്* ദമ്പതിമാര്* ലംഘിച്ചുവെന്ന് ബിജെപി പറയുന്നു.

    ഇവര്* തീരെ അപക്വമായിട്ടാണ് സഭയില്* പെരുമാറിയതെന്നും വിമര്*ശനമുയരുന്നുണ്ട്. ലോക്*സഭയിലെ നയതന്ത്രപ്രതിനിധി ഗാലറിയിലാണ് സുനന്ദ ആദ്യമിരുന്നത്. ഇവിടെനിന്നും തരൂരിനെ മുഖത്തോട് മുഖം കാണാന്* കഴിയുമായിരുന്നില്ല.

    ഇതിനാല്* പിന്നീട് സുനന്ദ എതര്*വശത്തെ സ്പീക്കറുടെ ഗാലറിയിലേയ്ക്ക് മാറി. സഭയിലെ അംഗങ്ങളെല്ലാം സുനന്ദയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗ്ലാമര്* പരിവേഷവുമായി എത്തിയ സുനന്ദ തന്നെയായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രവും.





    Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin
Working...
X