തിരുവനന്തപുരം: 2006ല്* സിപിഎമ്മില്* സംഭവിച്ച വിഎസ് വിപ്ലവം ഇനിയുണ്ടാകുമോ? കേരളം ഉറ്റുനോക്കുന്നത് അതാണ്. സംസ്ഥാന സമതിയുടെ അന്തിമ തീരുമാനം വന്നില്ലെങ്കിലും വിഎസ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്* മത്സരിയ്ക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് സിപിഎം ഒരുങ്ങുമ്പോള്* പാര്*ട്ടിയെ നയിക്കാന്* വിഎസ് ഉണ്ടാകുമെന്ന് പ്രതിപക്ഷം മാത്രമല്ല കേരളജനതയും കരുതിയിരുന്നത്. എന്നാല്* ഇത് പാര്*ട്ടി വെറെയാണെന്ന് തെളിയിച്ചുകൊണ്ടാണ് സിപിഎം ഇപ്പോള്* കടുത്ത തീരുമാനത്തിലെത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ചങ്കൂറ്റം പ്രകടിപ്പിയ്ക്കാന്* സിപിഎം തയാറായത് പ്രതിപക്ഷത്തെ പോലും അദ്ഭുതപ്പെടുത്തുന്നുണ്ടാവും.
രണ്ട് മാസം മുമ്പ് വരെ വിഎസിന്റെ സ്ഥാനാര്*ഥിത്വം ആരും ചര്*ച്ച ചെയ്തിരുന്നില്ല. അഞ്ച് വര്*ഷം പാര്*ട്ടിയെ വെള്ളം കുടിപ്പിച്ച മുതിര്*ന്ന സഖാവിനെ കൂടി ചുമലിലേറ്റുന്ന കാര്യം പാര്*ട്ടിയ്ക്ക് അപ്പോള്* ചിന്തിയ്ക്കാന്* കഴിയില്ലായിരുന്നു. എന്നാല്* ഇടമലയാറും ഐസ്*ക്രീം കേസും ഏറ്റവുമൊടുവില്* പാമോയില്* കേസുമെല്ലാം വിഎസിന്റെ ഗ്ലാമര്* പരിവേഷം തിരിച്ചു കൊണ്ടുവന്നു. പുതിയ സാഹചര്യത്തില്* വിഎസ് തിരിച്ചുവരുമെന്ന് തന്നെ ഈ ഘട്ടത്തില്* പാര്*ട്ടി പ്രവര്*ത്തകരും വലിയൊരു ജനവിഭാഗവും പ്രതീക്ഷിച്ചിരുന്നു.
എന്നാല്* അഴിമതിക്കേസുകളിലെ വിജയവുംപോരാട്ടങ്ങളുമെല്ലാം തന്റേതാക്കി മാറ്റാനാണ് വിഎസ് എന്നും ശ്രമിച്ചിരുന്നത്. ഇതാണ് പാര്*ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്ന് വ്യക്തം. തന്റേത് ഒറ്റയാള്* പോരാട്ടങ്ങളാണെന്നും പാര്*ട്ടിയ്ക്കതില്* പങ്കില്ലെന്ന് അടിവരയിട്ട് പറയാന്* വിഎസ് പലപ്പോഴും തുനിഞ്ഞിരുന്നു. സ്വന്തം വ്യക്തിത്വം ഉയര്*ത്തുന്ന നേതാവിനെ ഇനിയും ചുമക്കേണ്ടെന്ന നിലപാടില്* സിപിഎമ്മിനെ എത്തിച്ചത് അതാണ്.
വിഎസിന് വേണ്ടി പാര്*ട്ടി പ്രവര്*ത്തകരും ജനവും തെരുവിലിറങ്ങുമോയെന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്*. ഉറ്റുനോക്കുന്നത്. 2006ലെ പോലെ ഇല്ലെങ്കിലും വിഎസിന് വേണ്ടി വാദിയ്ക്കാനും അദ്ദേഹത്തെ സ്ഥാനാര്*ഥിയാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാദം രംഗത്തുവരുമെന്ന് ഉറപ്പാണ്. എന്നാല്* താരതമ്യേന ദുര്*ബലമായ പ്രതിഷേധത്തെ വകവെച്ചുകൊടുക്കാന്* സിപിഎം തയാറാവില്ല. വ്യക്തിയല്ല പാര്*ട്ടിയാണ് വലുതെന്ന സന്ദേശമായിരിക്കും സിപിഎം ഇതിലൂടെ നല്*കുന്നത്.
വിഎസില്ലെങ്കില്* തിരിച്ചടി ഉണ്ടാവുമെന്ന റിപ്പോര്*ട്ടുകള്* വകവെച്ചു കൊടുക്കേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മാരത്തണ്* ചര്*ച്ചയില്* ഉരുത്തിരിഞ്ഞിരിയ്ക്കുന്നത്. പ്രതിപക്ഷത്തിരിയ്*ക്കേണ്ടി വന്നാലും ബാഹ്യസമ്മര്*ദ്ദങ്ങള്*ക്ക് കീഴ്*പ്പെടേണ്ടെന്ന കടുത്ത തീരുമാനം പാര്*ട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിയ്ക്കുന്നത്. വിഎസിന് ശേഷമുള്ള കാലം അതാണ് പുതിയ തീരുമാനത്തിലൂടെ പാര്*ട്ടി ലക്ഷ്യമിടുന്നത്.
പാര്*ട്ടിയില്* പണ്ടേ ദുര്*ബലനായ വിഎസ് അധികാരത്തില്* നിന്നും മാറ്റിനിര്*ത്തപ്പെടുമ്പോള്* ഇനിയെന്ത് ചെയ്യും? പാര്*ട്ടി വിടുകയെന്ന മണ്ടത്തരത്തിനൊന്നും വിഎസ് തുനിയില്ല. ദുര്*ബലമാണെങ്കിലും പാര്*ട്ടിയ്ക്കുള്ളില്* നിന്ന് പോരാടാന്* തന്നെയാവും അദ്ദേഹത്തിന്റെ ശ്രമം. അത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടുതന്നെ അറിയണം.
Powered By WizardRSS.com | Full Text RSS Feeds | Best Amazon WordPress Plugin