വിഎസ് പ്രചാരണത്തിനുണ്ട?? ?കില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസ് പ്രചാരണത്തിനുണ്ട?? ?കില്ല

    തിരുവനന്തപുരം: സ്ഥാനാര്*ഥിത്വം നിഷേധിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തുണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* സൂചന നല്*കി.* സ്ഥാനാര്*ഥിത്വത്തെക്കുറിച്ച് സംസ്ഥാന സമിതിയില്* നടന്ന ചര്*ച്ചയില്* ഇടപെട്ട വിഎസ് താന്* പ്രചാരണത്തിനുണ്ടാകില്ലെന്ന രീതിയിലാണ് സംസാരിച്ചത്. . ആരോഗ്യകാരണങ്ങളാല്* വിഎസ് മത്സരിക്കേണ്ടതില്ലെന്നായിരുന്നു പാര്*ട്ടിയുടെ തീരുമാനം. ഇതേ ആരോഗ്യകാരണങ്ങളാല്*ത്തന്നെ താന്* പ്രചാരണരംഗത്തുണ്ടാകില്ലെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

    ചര്*ച്ചയില്* ഇടപെട്ട് സംസാരിച്ച വിഎസിന്റെ സ്വരത്തിന് ഒരു വിടപറയലിന്റെ ധ്വനിയുണ്ടായിരുന്നു. മേല്*ക്കമ്മിറ്റിയില്* നിന്നുള്ളവര്* സംസ്ഥാന കമ്മിറ്റിയില്* പ്രസംഗിക്കാറില്ലെന്ന പതിവ് തെറ്റിച്ചാണ് വിഎസ് യോഗത്തില്* സംസാരിച്ചത്.

    തനിക്ക് ആരോഗ്യക്കുറവുണ്ട് എന്നാണല്ലോ പലരും പറയുന്നത്. അപ്പോള്*പിന്നെ പ്രചാരണത്തിനായി 14 ജില്ലകളിലും കെട്ടിയെഴുന്നള്ളി പോകേണ്ട കാര്യമില്ലല്ലോ. പറ്റാവുന്നിടത്തൊക്കെ പോകാം. അപ്പോള്* നോക്കാം- വി.എസ്. പറഞ്ഞു. നേരത്തേ സെക്രട്ടേറിയറ്റിലും ഏതാണ്ട് ഇതേരീതിയില്*ത്തന്നെയായിരുന്നു.

    ഭൂരിപക്ഷവും തന്നെ എതിര്*ക്കുന്നു എന്നു കണ്ടതോടെ പിന്*വാങ്ങുകയാണെന്ന് അദ്ദേഹം അറിയിച്ചു. പ്രചാരണരംഗത്ത് പാര്*ട്ടിയെയും മുന്നണിയെയും നയിക്കാന്* വി.എസ്. ഉണ്ടാകണമെന്ന് അദ്ദേഹത്തെ എതിര്*ത്തവരും അഭ്യര്*ഥിച്ചിരുന്നു. ഉള്ള ആരോഗ്യം കൊണ്ട് അതിനായി ശ്രമിക്കാമെന്നായിരുന്നു അവിടെ അദ്ദേഹം പറഞ്ഞത്.

    വിഎസ് മത്സരിക്കണമെന്നും വേണ്ടെന്നുംമുള്ള വാദഗതികളുടെ മൂന്ന് മണിക്കൂറുകള്*. ഒടുക്കം സംസ്ഥാന കമ്മിറ്റിയോഗം ചേര്*ന്നപ്പോള്* അനാരോഗ്യം മൂലം വിഎസ് മത്സരരംഗത്തുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന് റിപ്പോര്*ട്ട് ചെയ്യുകയായിരുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X