കാമുകനെ ഹോസ്റ്റല്* മുറിയില്* താമസിപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാമുകനെ ഹോസ്റ്റല്* മുറിയില്* താമസിപ്പിച്ചു

    ഗോരഖ്പൂര്*: കാമുകനെ രാത്രിയില്* ഹോസ്റ്റല്* മുറിയില്* പാര്*പ്പിച്ച എന്*ജിനീയറിങ് വിദ്യാര്*ഥിയെ കോളെജ് അധികൃതര്* പുറത്താക്കി. ഗോരഖ്പൂരിലെ എംഎംഎം എന്*ജിനീയറിങ് കോളെജിലാണ് സംഭവം നടന്നത്. ദില്ലിയെ ഐഐടിയിലെ വിദ്യാര്*ഥിയായ കാമുകനെയാണ് വിദ്യാര്*ഥിനി ഹോസ്റ്റലിലെ സ്വന്തം മുറിയില്* രാത്രിയില്* താമസിപ്പിച്ചത്. ഇക്കാര്യത്തില്* കാമുകനെതിരെ നടപടിയെടുക്കണമെന്ന് കോളെജ് അധികൃതര്* ദില്ലി ഐഐടിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

    മറ്റൊരു കുട്ടിയ്*ക്കൊപ്പമാണത്രേ ആരോപണവിധേയയായ വിദ്യാര്*ഥിനി സരസ്വതി മഹിള ഹോസ്റ്റലില്* കഴിയുന്നത്. മാര്*ച്ച് 7ന് ഒപ്പം താമസിക്കുന്ന കുട്ടി ഇല്ലാത്ത സമയത്ത് വിദ്യാര്*ഥിനി കാമുകനെ മുറിയില്* കൊണ്ടുവരുകയും രാത്രി ഒന്നിച്ച് കഴിയുകയുമായിരുന്നു.

    തന്റെ വസ്ത്രങ്ങള്* അണിയിച്ചാണ് യുവതി കാമുകനെ അകത്ത് കയറ്റിയത്. പിറ്റേന്ന് രാവിലെ ഇതേ വസ്ത്രത്തില്* പെണ്*കുട്ടിയാണെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് കാമുകന്* സ്ഥലം വിടുകയായിരുന്ന. ഇക്കാര്യത്തില്* സംശയം തോന്നിയ മറ്റു പെണ്*കുട്ടികളാണ് ഹോസ്റ്റല്* വാര്*ഡനോട് വിവരം പറഞ്ഞത്.

    വാര്*ഡന്* വിവരം പ്രിന്*സിപ്പലിനെ അറിയിച്ചു. തുടര്*ന്ന് കോളെജ് അധികൃതര്* സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്* ഒരു സമിതിയെ നിയോഗിച്ചു. ആരോപണത്തില്* കഴമ്പുണ്ടെന്ന് കണ്ടെത്തിയ സമിതി കുട്ടിയെ പുറത്താക്കാന്* ശുപാര്*ശ ചെയ്യുകയായിരുന്നു.

    കുട്ടിതന്നെ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് കോളെജ് അധികൃതര്* പറയുന്നു. കാമുകന്റെ പേരുവിവരങ്ങള്* കുട്ടി തന്നെയാണ് അധികൃതര്*ക്ക് നല്*കിയത്. ആഗ്രജില്ലയില്* നിന്നുള്ള ഇവര്* ഏറെനാളായി പരിചയത്തിലാണത്രേ.


    ബിടെക് അവസാന വര്*ഷ വിദ്യാര്*ഥികളായ ഇവര്* രണ്ടുപേരും പഠനത്തില്* മിടുക്കരുമാണ്. ഇതിനകം തന്നെ ഇവര്* കാമ്പസ് സെലക്ഷന്* വഴി ജോലിനേടിയിട്ടുമുണ്ട്. എന്നാല്* ഇപ്പോഴത്തെ പ്രശ്*നങ്ങള്* രണ്ടുപേരുടെയും കരിയറില്* പ്രശ്*നങ്ങളുണ്ടാക്കിയേയ്ക്കുമെന്നാണ് സൂചന. സംഭവത്തെത്തുടര്*ന്ന് അധികൃതര്* ഹോസ്റ്റലിലെ സുരക്ഷാ ക്രമീകരണങ്ങള്* ശക്തിപ്പെടുത്തിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
  • appus
    • Jan 2011
    • 4377

    #2
    Re: കാമുകനെ ഹോസ്റ്റല്* മുറിയില്* താമസിപ്പിച്ചു

    ee pillare kondu thottu........entammo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    Working...
    X