ഇനി ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ കാലം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇനി ക്രിസ്ത്യന്* ബ്രദേഴ്*സിന്റെ കാലം

    ട്വന്റി20യ്ക്ക് ശേഷം മോളിവുഡ് കണ്ട ഏറ്റവും വലിയ മള്*ട്ടിസ്റ്റാര്* മൂവി ക്രിസ്ത്യന്* ബ്രദേഴ്*സ് തിയറ്ററുകളിലേക്ക്. ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്* ചിത്രത്തില്* മോഹന്*ലാല്*, സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്*, ലക്ഷ്മി റായി, കാവ്യ മാധവന്*, ലക്ഷ്മി ഗോപാല സ്വാമി, കനിഹ എന്നിങ്ങനെ വന്*താരനിരയാണ് അണിനിരക്കുന്നത്. ട്വന്റി20യുടെ തിരനാടകമെഴുതിയ സിബി ഉദയന്*മാര്* തന്നെയാണ് മള്*ട്ടിസ്റ്റാര്* മൂവിയ്ക്കും തൂലിക ചലിപ്പിച്ചിരിയ്ക്കുന്നത്. 2 മണിക്കൂര്* 55 മിനിറ്റ് ദൈര്*ഘ്യമുള്ള ചിത്രത്തിന്റെ സെന്*സറിങ് കഴിഞ്ഞ ദിവസം പൂര്*ത്തിയായിരുന്നു. യുഎ സര്*ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം മാര്*ച്ച് 18ന് റിലീസ് ചെയ്യുമ്പോള്* അതും ഒരു ചരിത്രമായി മാറും. ഏറ്റവുമധികം തിയറ്ററുകളില്* റിലീസ് ചെയ്ത മലയാള ചിത്രമെന്ന ബഹുമതിയാണ് ക്രിസ്ത്യന്* ബ്രദേഴ്*സിനെ കാത്തിരിയ്ക്കുന്നത്.

    കേരളത്തിനകത്തും പുറത്തുമായി 170 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചെന്നൈ, ബാംഗ്ലൂര്* എന്നിങ്ങനെ വന്* മെട്രോകളിലെല്ലാം സിനിമ റിലീസ് ചെയ്യുന്നുണ്ട്.

    കോടികളുടെ ബജറ്റില്* എവി അനൂപും സുബൈറും ചേര്*ന്ന് നിര്*മിച്ച ക്രിസ്ത്യന്* ബ്രദേഴ്*സ് ബോക്*സ് ഓഫീസ് റെക്കാര്*ഡുകള്* തകര്*ക്കുമെന്നാണ് സിനിമാ പണ്ഡിറ്റുകളുടെ പ്രവചനം.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X