കാര്* വാങ്ങിയാല്* ലോണ്* കമ്പനി അടയ്ക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാര്* വാങ്ങിയാല്* ലോണ്* കമ്പനി അടയ്ക്കും

    ബാംഗ്ലൂര്*: ജീവനക്കാര്* കാര്* വാങ്ങുക, ലോണ്* കമ്പനി അടയ്ക്കുക... എത്രസുന്ദരമായ നടക്കാത്ത സ്വപ്*നം എന്നല്ലേചിന്തിക്കുന്നത്. എന്നാല്* ഇതൊരു സ്വപ്*നമല്ല യാഥാര്*ത്ഥ്യം തന്നെ, പക്ഷേ വാങ്ങുന്ന കാര്* മഹീന്ദ്രയുടെ റേവയായിരിക്കണമെന്നുമാത്രം. എങ്കില്* കമ്പനി ഇഎംഐയുടെ ഭൂരിഭാഗവും അടയ്ക്കും. സാപ് ലാബ്*സ് ഇന്ത്യയെന്ന ഐടി കമ്പനിയാണ് തങ്ങളുടെ ജീവനക്കാര്*ക്ക് ഇത്തരമൊരു സൗകര്യം നല്*കുന്നത്. ഹരിതഭാരതം എന്ന പദ്ധതിയുമായി ഇന്ത്യയിലെ കോര്*പ്പറേറ്റ് മേഖലയില്* ഒരു പുതിയ തുടക്കമിടുകയാണ് ജര്*മ്മന്* കമ്പനിയായ സാപ്പിന്റെ ഇന്ത്യന്* വിഭാഗം.

    ലോണിന്റെ തവണകള്* അടയ്ക്കുമെന്ന ഓഫര്* മാത്രമല്ല ജീവനക്കാര്*ക്കായി സവിശേഷ പാര്*ക്കിങ് സൗകര്യവും സൗജന്യ സര്*വ്വീസുമെല്ലാം കമ്പനി ഉറപ്പുനല്*കുന്നു. റേവ കാര്* വാങ്ങുന്നവര്* 36മാസമാണ് ലോണ്* അടയ്*ക്കേണ്ടത്. ഓരോ മാസവും 7350രൂപ അടക്കേണ്ടിവരും. എന്നാല്* ഇതില്* 1350 രൂപയൊഴികെ ബാക്കി തുക സാപ്പ് അടച്ചുകൊള്ളും.

    പരിസ്ഥിതി മലിനീകരണമുണ്ടാക്കാതെ ഭൂമിയുടെ ഹരിതകവചം നിലനിര്*ത്താന്* സഹായിക്കുന്ന റേവ ഇലക്ട്രിക് കാര്* വാങ്ങുന്നവര്*ക്ക് കാറിന്റെ ബാറ്ററി ചാര്*ച് ചെയ്യാനുള്ള സൗകര്യവും കമ്പനി കാമ്പസുകളില്* ഒരുക്കും. കാമ്പസിന്റെ പ്രവേശനകവാടത്തിനടുത്തായി റേവ ഉടമകള്*ക്കായി പ്രത്യേക പാര്*ക്കിങ് സൗകര്യമാണ് നല്*കുക.

    സാധാരണ റേവയുടെ ബാറ്ററി വാറണ്ടി 24മാസമാണ്. എന്നാല്* സാപ്പ് ഇന്ത്യക്കാര്*ക്ക് ഇത് 36മാസം കിട്ടും. ആവശ്യപ്പെടുകയാണെങ്കില്* കാറിന്റെ ബാറ്ററി ചാര്*ജ് ചെയ്യാനുള്ള പോയിന്റ് ജീവനക്കാര്*ക്ക് വീട്ടില്* സൗജന്യമായി ഒരുക്കിക്കൊടുക്കുകയും ചെയ്യുമത്രേ.

    പ്രകൃതിമലിനീകരണം നടത്തുന്ന വാഹങ്ങള്* ഭൂമിയുടെ ഹരിതകവചം ഇല്ലാതാക്കുന്നതിനെതിരെ ജീവനക്കാരെ ബോധവാന്മാരാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതിയെന്ന് സാപ്പ് ഇന്ത്യ അധികൃതര്* പറയുന്നു. റേവയുടെ നിര്*മ്മാതാക്കളായ മഹീന്ദ്രയുമായി ചേര്*ന്നാണ് സാപ്പ് ഇന്ത്യ ജീവനക്കാര്*ക്ക് ഈ സൗകര്യങ്ങള്* ഒരുക്കുന്നത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X