തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്* സിപിഎമ്മിനെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* നയിക്കണമെന്ന് പാര്*ട്ടി ജില്ലാ കമ്മിറ്റികളില്* ആവശ്യം. വിഎസിന് സീറ്റ് നിഷേധിച്ചതില്* കണ്ണൂര്* ഉള്*പ്പെടെയുള്ള എട്ടു സിപിഎം. ജില്ലാ കമ്മിറ്റികളിലാണ് എതിര്*പ്പുയര്*ന്നത്. എന്നാല്* 2006ലെപ്പോലെ പ്രമേയം പാസ്സാക്കാനൊന്നും ജില്ലാ കമിറ്റികള്* മുതിര്*ന്നില്ല. അന്ന് എട്ടോളം ജില്ലാക്കമ്മിറ്റികള്* ഈയാവശ്യത്തില്* പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനസമിതി തീരുമാനം റിപ്പോര്*ട്ട് ചെയ്യാന്* വിളിച്ചുചേര്*ത്ത ജില്ലാകമ്മിറ്റി യോഗങ്ങളിലായിരുന്നു പക്ഷംമറന്ന് അംഗങ്ങള്* സംസ്ഥാന തീരുമാനത്തെ വിമര്*ശിച്ചത്. ആരോഗ്യപ്രശ്*നം മൂലം മത്സരരംഗത്തു നിന്നും വിട്ടുനില്*ക്കാന്* വി.എസ് തീരുമാനിക്കുകയായിരുന്നുവെന്നാണ് സെക്രട്ടേറിയറ്റംഗങ്ങള്* ജില്ലാകമ്മിറ്റികളില്* റിപ്പോര്*ട്ട് ചെയ്തത്.
കേന്ദ്രകമ്മിറ്റിയുടെ അറിവോടെയാണ് സീറ്റ് നിഷേധിച്ചതെന്നും ഇത്തരം മണ്ടന്* തീരുമാനങ്ങള്*ക്ക് ഉന്നതനേതാക്കള്* കൂട്ടുനില്*ക്കരുതായിരുന്നെന്നും പത്തനംതിട്ട ജില്ലാക്കമ്മിറ്റിയില്* അഭിപ്രായമുയര്*ന്നു.
കൊല്ലം ജില്ലാ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും വി.എസ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റിയിലും വി.എസ്. അച്യുതാനന്ദന് അനുകൂലമായി ചില അംഗങ്ങള്* രംഗത്തുവന്നു. സെക്രട്ടേറിയറ്റ് യോഗത്തില്* എന്*.വി. ബേബിയും മറ്റൊരു അംഗവുമാണ് ഇക്കാര്യം ഉയര്*ത്തിയതെന്നാണ് സൂചന.
വിഎസിന്റെ സ്ഥാനാര്*ഥിത്വം വീണ്ടും ചര്*ച്ചചെയ്യണമെന്നു പി.ബി. ഇടപെടണമെന്നും പികെ ശ്രീമതിയുടെ സാന്നിധ്യത്തില്*ചേര്*ന്ന കണ്ണൂര്* ജില്ലാകമ്മിറ്റിയില്* ആവശ്യമുയര്*ന്നു. കൂത്തുപറമ്പ് ഐ.എന്*.എല്ലിനു വിട്ടുകൊടുത്തതിനോടും യോഗത്തില്* എതിര്*പ്പുയര്*ന്നു.
അതേ സമയം ഭരണം ലഭിച്ചില്ലെങ്കിലും വി.എസിനെ മത്സരിപ്പിക്കരുതെന്ന് ജില്ലാക്കമ്മിറ്റികളില്* ആവശ്യപ്പെട്ടവരും കുറവല്ല. പാര്*ട്ടി അച്ചടക്കമാണു പ്രധാനം. വിഎസ് അനുകൂല പ്രകടനം നടത്തുന്നവര്*ക്കെതിരേ കര്*ശന നടപടിയെടുക്കണമെന്നും അവര്* ആവശ്യപ്പെട്ടു.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin