മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്*ലിംലീഗ് സ്ഥാനാര്*ഥിപ്പട്ടിക സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്* പ്രഖ്യാപിച്ചു. യുഡിഎഫില്* ലീഗിന് ലഭിച്ച 24 സീറ്റില്* 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്*ഥികളെയാണ് വ്യാഴാഴ്ച വൈകിട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ജനറല്* സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും സെക്രട്ടറിമാരായ ഡോ. എംകെ മുനീര്* കോഴിക്കോട് സൗത്തിലും ടി.എ. അഹമ്മദ് കബീര്* മങ്കടയിലും കെ.എന്*.എ. ഖാദര്* വള്ളിക്കുന്നിലും മത്സരിക്കും.
ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി കോട്ടക്കലിലും യൂത്ത്*ലീഗ് പ്രസിഡന്റ് കെഎം ഷാജി അഴീക്കോടും ജനറല്* സെക്രട്ടറി എന്*. ഷംസുദ്ദീന്* മണ്ണാര്*ക്കാട്ടും ജനവിധി തേടും. ഗുരുവായൂര്*, ഇരവിപുരം സീറ്റുകളിലേക്കുള്ള സ്ഥാനാര്*ഥികളെ പിന്നീട് പ്രഖ്യാപിക്കും. ആദ്യ ലിസ്റ്റില്* വനിതാ സ്ഥാനാര്*ഥികളെയൊന്നും ലീഗ് പ്രഖ്യാപിച്ചിട്ടില്ല.
സ്ഥാനാര്*ഥി നിര്*ണയം സംബന്ധിച്ച് ജില്ലാ കമ്മിറ്റികളുമായുള്ള തര്*ക്കത്തെ തുടര്*ന്നാണ് ഗുരുവായൂരിലെയും ഇരവിപുരത്തെയും സ്ഥാനാര്*ഥി പ്രഖ്യാപനം മാറ്റിയതെന്നാണ് സൂചന. രാത്രി ഏഴരയോടെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്* വെച്ചാണ് സ്ഥാനാര്*ഥികളെ പ്രഖ്യാപിച്ചത്.
മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്*ഥികള്* മഞ്ചേശ്വരം പി.ബി. അബ്ദുറസാഖ്, കാസര്*കോട് എന്*.എ. നെല്ലിക്കുന്ന്, അഴീക്കോട് കെ.എം. ഷാജി, കുറ്റിയാടി സൂപ്പി നരിക്കാട്ടേരി, തിരുവമ്പാടി സി. മോയിന്*കുട്ടി, കൊടുവള്ളി വി.എം. ഉമ്മര്*മാസ്റ്റര്*, കോഴിക്കോട് സൗത് എം.കെ.മുനീര്*, കുന്ദമംഗലം യു.സി. രാമന്*, വള്ളിക്കുന്ന് കെ.എന്*.എ. ഖാദര്*, കൊണ്ടോട്ടി കെ.മുഹമ്മദുണ്ണി ഹാജി, മലപ്പുറം പി. ഉബൈദുല്ല, പെരിന്തല്*മണ്ണ മഞ്ഞളാംകുഴി അലി, മഞ്ചേരി എം. ഉമ്മര്*, വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി, മണ്ണാര്*ക്കാട് അഡ്വ. എന്*. ഷംസുദ്ദീന്*, തിരൂരങ്ങാടി പി.കെ. അബ്ദുറബ്ബ്, താനൂര്* അബ്ദുറഹിമാന്* രണ്ടത്താണി, ഏറനാട് പി.കെ. ബഷീര്*, തിരൂര്* സി. മമ്മൂട്ടി, കോട്ടക്കല്* എം.പി. അബ്ദുസ്സമദ് സമദാനി, മങ്കട ടി.എ. അഹമ്മദ് കബീര്*, കളമശ്ശേരിവി.കെ. ഇബ്രാഹിം കുഞ്ഞ്. പട്ടികയില്* ആറ് പേര്* പുതുമുഖങ്ങളാണ്.
ഐ.എന്*.എല്* വിട്ട് ലീഗിലെത്തിയ എന്*എ നെല്ലിക്കുന്നിന് കാസര്*കോട് സീറ്റ് നല്*കിയപ്പോള്* പിഎംഎ സലാമിന് സീറ്റില്ല. അനുനയിപ്പിയ്ക്കാനെന്ന നിലയ്ക്ക് പാര്*ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് സലാമിന്റെ പേര് നാമനിര്*ദേശം ചെയ്തിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin