വീണ്ടും വിഎസ്;മലന്പുഴയില്* മത്സരിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വീണ്ടും വിഎസ്;മലന്പുഴയില്* മത്സരിക്കും

    തിരുവന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്* മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* മത്സരിയ്ക്കും. മലമ്പുഴ മണ്ഡലത്തില്* നിന്നാണ് വിഎസ് ഇത്തവണയും മത്സരിയ്ക്കുക. തിരുവനന്തപുരത്ത് എകെജി സെന്ററില്* ചേര്*ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പിണറായി വിജയന്* നടത്തിയ വാര്*ത്താ സമ്മേളനത്തിലാണ് വിഎസ് അടക്കമുള്ളവരുടെ സ്ഥാനാര്*ഥിത്വം പ്രഖ്യാപിച്ചത്.മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ശേഷമായിരുന്നു സംസ്ഥാനനേതൃത്വത്തിന്റെ പ്രഖ്യാപനം. വിഎസിന്റെ സ്ഥാനാര്*ഥിത്വത്തെക്കുറിച്ചുണ്ടായ അനിശ്ചിതത്വം സംബന്ധിച്ച ചോദ്യങ്ങള്*ക്ക് ഇപ്പോള്* കാര്യങ്ങള്* വ്യക്തമായല്ലോയെന്നായിരുന്നു പിണറായിയുടെ മറുപടി. കേരളത്തില്* വിഎസ് തന്നെയാകും മുന്നണിയെ നയിക്കുകയെന്നും പിണറായി വ്യക്തമാക്കി.

    രാവിലെ ചേര്*ന്ന അവൈലബിള്* പിബി യോഗം വിഎസ് അച്യുതാനന്ദന്* മത്സരരംഗത്തുണ്ടാവണമെന്ന നിലപാട് പാര്*ട്ടി സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നു. പിബിയിലെ ഒട്ടുമിക്ക അംഗങ്ങളെയും ഫോണില്* ബന്ധപ്പെട്ടാണ് ദില്ലി എകെജി സെന്ററില്* ചേര്*ന്ന അവൈലബിള്* പിബി ഈ തീരുമാനത്തില്* എത്തിച്ചേര്*ന്നത്. ഇത് അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പട്ടിക പ്രഖ്യാപിച്ചത്. പാര്*ട്ടി തീരുമാനം അംഗീകരിയ്ക്കുമെന്ന് വിഎസ് അച്യുതാനന്ദനും അറിയിച്ചു.

    കഴിഞ്ഞ ദിവസങ്ങളില്* വിഎസ് അനുകൂല പ്രകടനം നടത്തിയവര്*ക്കെതിരേ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് പാര്*ട്ടി പ്രവര്*ത്തകരല്ല പ്രകടനം നടത്തിയതെന്നും പാര്*ട്ടി പ്രവര്*ത്തകര്* ഉള്ളതായി അറിവ് ലഭിച്ചിട്ടില്ലെന്നും പാര്*ട്ടിയിലുള്ളവര്*ക്ക് അങ്ങനെ പ്രകടനം നടത്താന്* കഴിയില്ലെന്നും പിണറായി പറഞ്ഞു.

    പാര്*ട്ടിയില്* നിന്ന് വി.എസിനെ അടര്*ത്തിമാറ്റി ചിത്രീകരിയ്*ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്*ഥിയെ നിശ്ചയിക്കുന്ന പ്രക്രിയയില്* പുറത്തുനില്*ക്കുന്ന ആളല്ല വി.എസ്, അദ്ദേഹത്തിന്റെ കൂടി പങ്കാളിത്തതോടെയാണ് സ്ഥാനാര്*ഥികളെ തീരുമാനിക്കുന്നതെന്നും പിണറായി പറഞ്ഞു.

    വി.എസ് സ്ഥിരമായി തെരഞ്ഞെടുപ്പില്* മത്സരിക്കുന്ന ആളാണെന്നും 67 മുതല്* അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചുതുടങ്ങിയതാണെന്നും പിണറായി പറഞ്ഞു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ജയപരാജയങ്ങളെയും കുറിച്ച് പിണറായി വിശദീകരിച്ചു.

    പാര്*ട്ടിയെ വിഎസ് തന്നെയാകുമോ നയിക്കുകയെന്ന ചോദ്യത്തിന് വിഎസ് കേരളത്തിലെ പാര്*ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്നും അദ്ദേഹം പട്ടികയിലുള്ളപ്പോള്* ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X