2 രൂപ അരി വോട്ടര്*മാരെ സ്വാധീനിക്കാന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2 രൂപ അരി വോട്ടര്*മാരെ സ്വാധീനിക്കാന്*

    കൊച്ചി: എല്ലാ വിഭാഗം ജനങ്ങള്*ക്കും രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാനുള്ള സംസ്ഥാന സര്*ക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പില്* വോട്ടര്*മാരെ സ്വാധീനിക്കാനുള്ള നടപടിയാണെന്ന് ഹൈക്കോടതിയില്* തിരഞ്ഞെടുപ്പ് കമ്മിഷന്* സത്യവാങ്മൂലം നല്*കി. പദ്ധതി തടയാന്* തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടോ എന്ന് വിശദീകരിക്കണമെന്ന ഹൈക്കോടതിയുടെ ആവശ്യത്തെ തുടര്*ന്നാണ് കമ്മിഷന്* സത്യവാങ്മൂലം സമര്*പ്പിച്ചത്.

    പദ്ധതി തടഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഒല്ലൂര്* എംഎല്*എ രാജാജി മാത്യു തോമസാണ് ഹൈക്കോടതിയില്* ഹരജി നല്*കിയത്. കമ്മീഷന്റെ തീരുമാനത്തിനെതിരെയുള്ള ഹര്*ജി വിധി പറയാന്* മാറ്റിയിരിക്കുകയാണ്.

    പാവപ്പെട്ടവര്*ക്ക് രണ്ട് രൂപയ്ക്ക് അരി നല്*കുന്ന പദ്ധതിയെ തിരഞ്ഞെടുപ്പ് കമ്മിഷന്* എതിര്*ത്തിട്ടില്ല. പദ്ധതി കൂടുതല്* ആളുകളിലേയ്ക്ക് വ്യാപിപ്പിക്കുന്നത് മാത്രമാണ് തടഞ്ഞത്. ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് പദ്ധതി വ്യാപിപ്പിച്ചതെന്ന് വ്യക്തമാണ്. ഇതിനെതിരെ പ്രതിപക്ഷ നേതാവില്* നിന്നടക്കം നിരവധി പരാതികള്* കമ്മിഷന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തടഞ്ഞതെന്നും കമ്മീഷന്* വ്യക്തമാക്കി. എന്നാല്* തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്*പുള്ള സര്*ക്കാര്* തീരുമാനം എങ്ങനെയാണ് ചട്ടലംഘനമാകുന്നതെന്ന് കോടതി ആവര്*ത്തിച്ചുചോദിച്ചു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X