കോണ്*ഗ്രസ് സീറ്റ് ചര്*ച്ച അനന്തമായി നീളുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസ് സീറ്റ് ചര്*ച്ച അനന്തമായി നീളുന്നു

    ദില്ലി: കോണ്*ഗ്രസ് സ്ഥാനാര്*ഥി ചര്*ച്ചകള്* അനന്തമായി നീളുന്നു. യുവാക്കളുടെ പ്രാതിനിധ്യം, എഐസിസി. മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്* എന്നിവയാണ് സ്ഥാനാര്*ഥി നിര്*ണയത്തെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. ദില്ലിയില്* കഴിഞ്ഞ മൂന്നുദിവസങ്ങളായി നടക്കുന്ന മാരത്തണ്* ചര്*ച്ചകള്*ക്കൊടുവിലും സ്ഥാനാര്*ഥിപ്പട്ടികയുടെ കാര്യത്തില്* ധാരണയായിട്ടില്ല. അതേ സമയം സിറ്റിങ് എംഎല്*എമാരെ വീണ്ടും പരിഗണിക്കാന്* ധാരണയായിട്ടുണ്ട്. കൂടാതെ, പ്രമുഖ നേതാക്കള്* ഉള്*പ്പെടെ ഇരുപതോളം മണ്ഡലങ്ങളിലെ സ്ഥാനാര്*ഥികളെ സംബന്ധിച്ചും കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്*ജിയുടെ അധ്യക്ഷതയില്* ചേര്*ന്ന സ്*ക്രീനിങ് കമ്മിറ്റിയോഗത്തില്* തീരുമാനമായതായാണു അറിയുന്നത്.

    ഇതിനിടെ സംസ്ഥാനത്തെ രണ്ട് പ്രമുഖ ഗ്രൂപ്പുകള്* സീറ്റുകള്* പങ്കിട്ടെടുക്കുന്നുവെന്ന ആക്ഷേപവുമായി കേരളത്തില്* നിന്നുള്ള കേന്ദ്രമന്ത്രിമാര്* തന്നെ രംഗത്തെത്തി. യുവാക്കള്*ക്ക് പരിഗണന നല്*കുന്നില്ലെന്ന് പരാതിയുമായി യൂത്ത് കോണ്*ഗ്രസുകാര്* രാഹുല്* ഗാന്ധിയ്ക്ക് പരാതിയും നല്*കിയിട്ടുണ്ട്. ഇതിനിടെ ചെറുപ്പക്കാര്*ക്ക് സീറ്റ് നല്*കുന്നതിന്റെ പേരില്* തങ്ങളുടെ സാധ്യതകള്* അടയ്ക്കുന്നതിനെതിരെ പല സിറ്റിങ് എംഎല്*എമാരും രംഗത്തെത്തിയിട്ടുണ്ട്.

    21ന് സോണിയാഗാന്ധിയുടെ അധ്യക്ഷതയില്*യില്* ചേരുന്ന കോണ്*ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്*ഥിപ്പട്ടിക പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തല പറഞ്ഞു.

    വെളളിയാഴ്ച നടന്ന ആദ്യസ്*ക്രീനിങ് യോഗത്തിന് ശേഷം പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി കേരളത്തിലേക്ക് മടങ്ങി. രാത്രി വൈകി നടന്ന രണ്ടാം യോഗത്തില്* പങ്കെടുത്ത കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തല ദില്ലിയില്* തന്നെ തങ്ങുകയാണ്. സ്*ക്രീനിങ് സമിതി ശനിയാഴ്ചയും യോഗം ചേര്*ന്നേക്കും.

    നിലവിലുള്ള സൂചനപ്രകാരം 21ന് സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിലേ പട്ടികസംബന്ധിച്ച് പൂര്*ണമായ വ്യക്തത ഉണ്ടാകൂ. സംസ്ഥാനനേതൃത്വത്തിന് അഭിപ്രായസമന്വയത്തിലെത്താന്* കഴിയാത്ത ചില സീറ്റുകള്* സോണിയാഗാന്ധിയുടെ തീരുമാനത്തിന് വിടും. കെ. മുരളീധരന്റെയും പത്മജാ വേണുഗോപാലിന്റെയും സ്ഥാനാര്*ഥിത്വംസംബന്ധിച്ച കാര്യവും ഹൈക്കമാന്*ഡിന്റെ തീരുമാനത്തിന് വിട്ടതായാണ് സൂചന.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X