കിവികള്*ക്ക് മേല്* സിംഹഗര്*ജ്ജനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കിവികള്*ക്ക് മേല്* സിംഹഗര്*ജ്ജനം

    മുംബൈ: ന്യൂസിലന്*ഡിനെതിരേ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്* ശ്രീലങ്കയ്ക്ക് 112 റണ്*സിന്റെ തകര്*പ്പന്*ജയം. ലങ്കന്* ബാറ്റിങും ബൗളിങും അവസരത്തിനൊത്ത് ഉയര്*ന്നതോടെ കിവികള്*ക്ക് കാഴ്ചക്കാരായി മാറേണ്ടി വന്നു. ഏകപക്ഷീയമായി മാറിയ മത്സരത്തില്* ആദ്യം ബാറ്റ് ചെയ്ത ലങ്ക ഒന്*പതു വിക്കറ്റിന് 265 റണ്*സെടുത്തു.മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്*ഡിന്റെ പോരാട്ടം 35 ാം ഓവറില്* 153 റണ്*സിന് അവസാനിച്ചു.
    എട്ടോവറില്* 25 റണ്*സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഓഫ് സ്പിന്നര്* മുരളീധരനാണ് ന്യൂസിലാന്റിന്റെ നട്ടെല്ലൊടിച്ചത്. പന്തെടുത്ത ലങ്കന്* ബൗളര്*മാര്*ക്കെല്ലാം വിക്കറ്റ് ലഭിച്ചു. 33 റണ്*സെടുത്ത നായകന്* റോസ് ടെയ്*ലര്* മാത്രമാണു പിടിച്ചുനിന്നത്. ആറു മത്സരങ്ങളില്*നിന്ന് ഒന്*പതു പോയിന്റ് നേടിയ ശ്രീലങ്ക ഒന്നാം സ്ഥാനത്തായി. ന്യൂസിലാന്റിന്റെ മധ്യനിര ബാറ്റിങ് ഓര്*ഡര്* പരാജയപ്പെട്ടാണ് തോല്*വി കടുത്തതാക്കിയത്. ടോസ് നേടി ആദ്യം ചെയ്ത ലങ്കയ്ക്കു വേണ്ടി നായകന്* കുമാര്* സംഗക്കാര (128 പന്തില്* 111) സെഞ്ചുറിയടിച്ചു. ഈ ലോകകപ്പില്* ആദ്യമായാണു സംഗക്കാര സെഞ്ചുറിയടിക്കുന്നത്. മഹേള ജയവര്*ധനെയൊത്ത് (66) മികച്ച സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്*ത്താനും സംഗക്കാരയ്ക്കായി. മത്സരത്തിലെ താരവും സംഗക്കാരയാണ്. സ്*കോര്*ബോര്*ഡില്* 19 റണ്*സ് മാത്രമുള്ളപ്പോള്* തരംഗയെയും(3) ദില്*ഷനെയും(3) നഷ്ടപ്പെട്ട ശ്രീലങ്കയ്ക്ക് ഒരിക്കല്*ക്കൂടി സംഗക്കാരയും ജയവര്*ധനയും രക്ഷകരാവുകയായിരുന്നു. സംഗക്കാര പുറത്തായശേഷം വന്* തകര്*ച്ചയെയാണ് ലങ്ക അഭിമുഖീകരിച്ചത്. തുടര്*ച്ചയായി നാലു വിക്കറ്റുകള്* നഷ്ടപ്പെട്ട ലങ്ക എട്ടിന് 239 എന്നനിലയില്* തകര്*ന്നു. അവസാന ഓവറുകളില്* എയ്ഞ്ചലോ മാത്യൂസ്(41 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണമാണ് ലങ്കയ്ക്ക് ഭേദപ്പെട്ട സ്*കോര്* സമ്മാനിച്ചത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X