സൂപ്പര്* അമ്പിളിയമ്മാവന്* ഭൂമിക്കരികെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സൂപ്പര്* അമ്പിളിയമ്മാവന്* ഭൂമിക്കരികെ

    ലണ്ടന്*: ശാസ്ത്രലോകം സൂപ്പര്* മൂണ്* എന്ന് വിശേഷിപ്പിയ്ക്കുന്ന പ്രതിഭാസം ശനിയാഴ്ച. 18 വര്*ഷത്തിന് ശേഷം ചന്ദ്രന്* ഭൂമിയ്ക്ക് ഏറ്റവുമരുകില്* വരുന്ന ദിനത്തെ ലോകം ജപ്പാന്* സുനാമിയുടെ പശ്ചാത്തലത്തില്* തെല്ല് ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്* ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന ദിവസങ്ങളാണ് സൂപ്പര്*മൂണ്* ദിനങ്ങളായി അറിയപ്പെടുന്നത്. ഒരു വര്*ഷം പലതവണ ഈ പ്രതിഭാസം സംഭവിയ്ക്കാറുണ്ടെങ്കിലും ഇത്തവണ ചന്ദ്രന്* കൂടുതല്* അരികെയെത്തുമെന്നതാണ് പ്രത്യേകത.

    മാര്*ച്ച് 19ന് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം മൂന്നുലക്ഷത്തി അമ്പത്താറായിരത്തിഅഞ്ഞൂറ്റി എഴുപത്തേഴ് കിലോമീറ്റര്* മാത്രമാണ്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി അകലത്തേക്കാള്* ഇരുപത്താറായിരം കിലോമീറ്റര്* കുറവ്.ഏറ്റവുമൊടുവില്* ചന്ദ്രന്* ഭൂമിയോട് ഇത്ര അടുത്തെത്തിയത് 1993ല്* ആണ്.

    സൂപ്പര്* മൂണ്* സംഭവിയ്ക്കുമ്പോള്* ചന്ദ്രന്* ആകാശത്ത് കൂടുതല്* വലുതും പ്രകാശമേറിയതുമായി കാണപ്പെടും.സൂപ്പര്*മൂണ്* ,ഭൂചലനം പോലുള്ള പ്രകൃതിദുരന്തങ്ങള്*ക്ക് ഇടയാക്കുമോ എന്നതു സംബന്ധിച്ച് ലോകവ്യാപകമായി ചര്*ച്ച നടക്കുന്നുണ്ട്.

    സൂപ്പര്*മൂണ്* ഭൂചലനങ്ങള്*ക്ക് കാരണമാകാനുള്ള സാധ്യത ആദ്യം ശാസ്ത്രലോകം പൂര്*ണമായി തള്ളിക്കളഞ്ഞിരുന്നു. വേലിയേറ്റത്തിന് ശക്തിവര്*ദ്ധിയ്ക്കുമെന്നല്ലാതെ അതിനപ്പുറമൊന്നും സംഭവിയ്ക്കില്ലെന്നായിരുന്നു ഗവേഷകര്* ആദ്യം പറഞ്ഞിരുന്നത്.

    എന്നാല്* പുതിയ ചില പഠനങ്ങള്* ചന്ദ്രന്റെ സ്ഥാനവും ചില ഭൂചലനങ്ങളും തമ്മില്* ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തിയതായി യുഎസ് ജിയോളജിക്കല്* സര്*വേ വെബ്*സൈറ്റില്* പറയുന്നു. പക്ഷേ പൂര്*ണമായി സ്ഥിരീകരണത്തിന് തുടര്*പഠനങ്ങള്* നടക്കേണ്ടതുണ്ട്.

    ഏതായാലും ജപ്പാനില്* കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം അതിനു ഒരു ദിസവം മുമ്പ് സൂര്യനിലുണ്ടായ സോളാര്* ഫ്*ളെയര്* എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കാന്* സാധ്യതയുണ്ടെന്ന് റഷ്യന്* ശാസ്ത്രജ്ഞര്* ചൂണ്ടിക്കാട്ടുന്നു. അതായത് ഭൂമിയോടടുത്ത മറ്റു ആകാശഗോളങ്ങളുടെ സ്വാധീനം ഭൂമിയിലുണ്ടാകാമെന്ന സാധ്യതയാണ് ഇതു മുന്നോട്ട് വയ്ക്കുന്നത്. ശാസ്ത്രീയ നീരിഷണങ്ങള്*ക്കും ആശങ്കകള്*ക്കുമപ്പുറം നമ്മുടെ അമ്പിളിയമ്മാവനെ അടുത്തുകാണാനുള്ള അപൂര്*വ അവസരമാണ് ലോകത്തെ കാത്തിരിയ്ക്കുന്നത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X