ചൗളയെ ചൊല്ലി ഇന്ത്യന്* ക്യാമ്പില്* തര്*ക്കം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൗളയെ ചൊല്ലി ഇന്ത്യന്* ക്യാമ്പില്* തര്*ക്കം

    ദില്ലി: ലോകകപ്പില്* നിരാശജനകമായ പ്രകടനങ്ങള്* തുടരുന്ന ഇന്ത്യന്* ടീമിന്റെ ക്യാമ്പില്* തര്*ക്കം ലെഗ് സ്പിന്നര്* പീയൂഷ് ചൗളയെ ചൊല്ലി ഇന്ത്യന്* ക്രിക്കറ്റ് ടീം സെലക്ഷന്* കമ്മിറ്റി ചെയര്*മാന്* കൃഷ്ണമാചാരി ശ്രീകാന്തും നായകന്* എം.എസ്. ധോണിയും തമ്മിലാണ് തര്*ക്കം ഉടലെടുത്തത്.
    ബിസിസിഐ സെക്രട്ടറി എന്*. ശ്രീനിവാസന്*, ശ്രീകാന്ത് എന്നിവരുമായി അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു വ്യാഴാഴ്ച നടന്ന ചര്*ച്ചയിലാണ് വാക്കുതര്*ക്കമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്* റിപ്പോര്*ട്ട് ചെയ്യുന്നു. ലോകകപ്പില്* ഇതുവരെ നല്ലപ്രകടനം നടത്താത്ത ലെഗ് സ്പിന്നര്* പീയൂഷ് ചൗളയെ തുടര്*ന്നും കളിപ്പിക്കണമെന്ന ധോണിയുടെ നിലപാടിനോടു ശ്രീകാന്ത് വിയോജിച്ചു. ഓഫ് സ്പിന്നര്* ആര്*. അശ്വിന് ഒരവസരം നല്*കണമെന്ന നിലപാടിലായിരുന്നു ശ്രീകാന്ത്. പവര്*പ്ലേകളില്* പന്തെറിയാനുള്ള മികവും ഹോം ഗ്രൗണ്ടാണെന്ന ആനുകൂല്യവുമാണ് അശ്വിനെ ഉള്*പ്പെടുത്താന്* ശ്രീകാന്ത് ചൂണ്ടിക്കാട്ടിയ കാരണങ്ങള്*. എന്നാല്* അശ്വിനെക്കാള്* മികച്ച ബൗളര്* ചൗളയാണെന്ന നിലപാടില്* തന്നെയായിരുന്നു ധോണി. അതേ സമയം ഇത് സംബന്ധിച്ചുള്ള വാര്*ത്തകള്* ബിസിസിഐ നിഷേധിച്ചിട്ടുണ്ട്. ഞായറാഴ്ച വെസ്റ്റ് ഇന്*ഡീസുമായാണ് ഗ്രൂപ്പില്* ഇന്ത്യയുടെ അവസാനമത്സരം.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X