ദില്ലി: ഇടതുഭരണം അട്ടിമറിയ്ക്കാന്* ലക്ഷ്യമിടുന്ന മമതാ ബാനര്*ജിയുടെ മുന്നില്* കോണ്*ഗ്രസിന്റെ കീഴടങ്ങള്* പൂര്*ണമാവുന്നു. സീറ്റ് വിഭജനത്തില്* പ്രകടിപ്പിച്ച ഏകാധിപത്യം സ്ഥാനാര്*ഥികളെ പ്രഖ്യാപിയ്ക്കുന്ന നടപടിയിലും മമത തുടര്*ന്നത് കോണ്*ഗ്രസില്* നീരസമുണ്ടാക്കിയിരിക്കുകയാണ്. എന്നാല്* ബംഗാളില്* മമതയുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള തന്റേടം കാണിക്കാനാവത്ത അവസ്ഥയിലാണ് കോണ്*ഗ്രസ്. വെള്ളിയാഴ്ചയാണ് മമത തൃണമൂല്* കോണ്*ഗ്രസ് സ്ഥാനാര്*ത്ഥികളെ പ്രഖ്യാപിച്ചത്.
294 അംഗ സഭയിലെ 228 സീറ്റുകളിലേക്കാണ് സ്ഥാനാര്*ത്ഥികളെ മമത പ്രഖ്യാപിച്ചത്. കോണ്*ഗ്രസിന് 64 സീറ്റ് മാത്രമാണ് മമത ഒഴിച്ചിട്ടിരിക്കുന്നത്. 70 സീറ്റ് വേണമെന്നാണ് കോണ്*ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്* ഇതിനൊന്നും ചെവിക്കൊടുക്കാതെയാണ് യുപിഎ ഘടകകക്ഷി കൂടിയായ മമതയുടെ പാര്*ട്ടി സ്ഥാനാര്*ഥികളെ പ്രഖ്യാപിച്ചത്.
മമതയുടെ നീക്കത്തെ കുറിച്ച് പ്രതികരിക്കാന്* സമയം വേണമെന്ന നിലപാടിലാണ് കോണ്*ഗ്രസ്. മമതയുടെ നടപടിയെ കുറിച്ച് ചര്*ച്ച ചെയ്യാന്* പ്രവര്*ത്തക സമിതി ചേരാന്* തീരുമാനിച്ചിട്ടുണ്ടെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള പ്രവര്*ത്തക സമിതി അംഗം ഷക്കീല്* അഹമ്മദ് പറഞ്ഞു. അതിനശേഷം മാത്രമെ സഖ്യം സംബന്ധിച്ച നിലപാട് സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്* സഖ്യം വിടാനുള്ള ചങ്കൂറ്റമൊന്നും കോണ്*ഗ്രസിനുണ്ടാവില്ലെന്നാണ് മമതയുടെ കണക്കുക്കൂട്ടല്*.
അതേ സമയം ഏതുവിധേയനെയും ഭരണം നിലനിര്*ത്താന്* ശ്രമിയ്ക്കുന്ന ഇടതുമുന്നണി മുഴുവന്* സ്ഥാനാര്*ഥികളെയുംപ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin