ബംഗ്ലാദേശില്* ആഫ്രിക്കന്* സവാരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബംഗ്ലാദേശില്* ആഫ്രിക്കന്* സവാരി

    മിര്*പൂര്*: ദക്ഷിണാഫ്രിക്കയില്* നിന്നും 206 റണ്*സിന്റെ കൂറ്റന്* തോല്*വി ഏറ്റുവാങ്ങി ബംഗ്ലാ കടുവകള്* ക്വാര്*ട്ടറിലെത്താതെ ലോകകപ്പില്* നിന്നും പുറത്തായി. ഗ്രൂപ്പില്* ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക ഉയര്*ത്തിയ 285 റണ്*സെന്ന ലക്ഷ്യം പിന്തുടര്*ന്ന ബംഗ്*ളാദേശ് 28 ഓവറില്* 78 റണ്*സിന് എല്ലാവ രും കൂടാരം കയറി. നാല് വിക്കറ്റ് വീഴ്ത്തിയ റോബന്* പീറ്റേഴ്*സന്*സ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടോട്*സോബെ എന്നിവരാണ് ബംഗഌ കടുവകളെ തളച്ചത്.
    രാവിലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്*മാരായ ഹാഷിം ആംല (51), ഗ്രേം സ്മിത്ത് (45) എന്നിവര്* ചേര്*ന്ന് മിന്നുന്ന തുടക്കമാണ് നല്*കിയത്. ഒന്നാം വിക്കറ്റില്* ഇരുവരും 98 റണ്*സ് ചേര്*ത്തു. സ്*കോര്* 107ല്* നില്*ക്കെ ഹാഷിം ആംലയെ നഷ്ടമായി. ജെപിഡൂമ്*നി 17 റണ്*സിന് പുറത്തായി. അവിടെ നിന്ന് ഒത്തു ചേര്*ന്ന ജാക് കാലിസ് (69), പെ്*ളസിസ് (52) സഖ്യം ദക്ഷിണാഫ്രിക്കന്* സ്*കോര്* 200 കടത്തി. സ്*കോര്* 223ല്* നില്*ക്കെ കാലിസ് ഷക്കീബിന്റെ പന്തില്* പുറത്തായി. വാലറ്റത്ത് റോബിന്* പീറ്റേഴ്*സന്* (22*) നടത്തിയ ചെറുത്ത് നില്*പ്പ് ആഫ്രിക്കന്* സ്*കോര്* 284ല്* എത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്*ളാദേശ് ബാറ്റിങ് നിരയ്ക്കാ കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. വന്* ടീമുകളെ വിറപ്പിച്ച ബംഗ്ലാ കടുവകള്* എലികളാവുന്ന കാഴ്ചയാണ് ടീം ആരാധകരെ കാത്തിരുന്നത്. 58 റണ്*സ് എടുക്കുന്നതിനിടെ അവരുടെ ആറ് ബാറ്റ്*സ്മാന്*മാര്* ഡ്രസിങ് റൂമില്* തിരിച്ചെത്തി. മധ്യനിരയില്* ഷക്കീബ് അല്* ഹസന്* (30) നടത്തിയ ചെറുത്തുനില്*പ്പില്ലെങ്കില്* ബംഗ്ലാദേശ് നാണം കെടുമായിരുന്നു. ഹസ്സന്* മാത്രമാണ് രണ്ടക്കം കണ്ടതെന്ന് കൂടിയറിയമ്പോള്* അവരുടെ ദയനീയത വ്യക്തമാവും. 28 ഓവറില്* 78 റണ്*സിന് ബാറ്റ് വെച്ച് കീഴടങ്ങിയതോടെ ബംഗ്ലാദേശിന്റെ ലോകകപ്പ് പോരാട്ടം പൂര്*ത്തിയായി.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X