ലിബിയക്ക് മേല്* വ്യോമയുദ്ധം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലിബിയക്ക് മേല്* വ്യോമയുദ്ധം

    ട്രിപ്പോളി : ലിബിയയില്* കേണല്* ഗദ്ദാഫിയുടെ സൈന്യത്തിനെതിരെ സഖ്യസേന ആക്രമണം തുടങ്ങി. ശനിയാഴ്ച രാത്രി ഫ്രഞ്ച് യുദ്ധവിമാനമാണ് ആദ്യ ആക്രമണം നടത്തിയത്. ലിബിയയുടെ ഒരു സൈനിക വാഹനത്തിനുനേര്*ക്കായിരുന്നു ആദ്യ ആക്രമണം.ലിബിയയില്* അടിയന്തര വെടിനിര്*ത്തല്* നടപ്പാക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ ആവശ്യം പാടെ തള്ളിയ സഹാചര്യത്തിലാണ് ഗദ്ദാഫിയുടെ സേനയ്*ക്കെതിരെ പാശ്ചാത്യസഖ്യം നടപടി ആരംഭിച്ചത്.

    ലിബിയയുടെ വ്യോമമേഖലയില്* എത്തിയ ഫ്രാന്*സിന്റെ യുദ്ധവിമാനങ്ങള്* ബെന്*ഗാസിയില്* ലിബിയയുടെ നാല് സൈനിക ടാങ്കുകള്*ക്ക് നേരേ വെടിവെപ്പ് നടത്തി. നാല് ടാങ്കുകള്* തകര്*ത്തതായി ഫ്രാന്*സ് അവകാശപ്പെട്ടു. ബ്രിട്ടീഷ് സേനയും ലിബിയയില്* സൈനിക നടപടി തുടങ്ങിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്* അറിയിച്ചു.

    ഗദ്ദാഫി സേനയ്*ക്കെതിരെ സഖ്യരാഷ്ട്രങ്ങള്* നടപടിക്ക് സജ്ജമായെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ജനങ്ങള്*ക്കെതിരെയുള്ള അക്രമം നിര്*ത്തിയില്ലെങ്കില്* പ്രത്യാഘാതം കടുത്തതാകുമെന്നുംം അദ്ദേഹം മുന്നറിയിപ്പ് നല്കി.

    ലിബിയന്* സേനയ്*ക്കെതിരെ ആക്രമണത്തിന് വ്യാഴാഴ്ച യു.എന്* രക്ഷാസമിതി അനുമതി നല്*കിയതിന് തൊട്ടുപിന്നാലെ ഗദ്ദാഫി വെടിനിറുത്തല്* പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ലിബിയന്* സേന വെടിനിറുത്തിയില്ലെന്നുമാത്രമല്ല, ആക്രമണം തുടരുകയാണ് ചെയ്തത് റിപ്പോര്*ട്ടുകള്* പറയുന്നു.

    അതേ സമയം പാശ്ചാത്യരാജ്യങ്ങളുടെ വ്യോമാക്രമണത്തെ റഷ്യ അപലപിച്ചിട്ടുണ്ട്. ഇരുവിഭാഗവും അക്രമം ഉടന്* നിര്*ത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X