ഫ്രഞ്ച് യുദ്ധവിമാനങ്ങള്* വെടിവെപ്പ് നടത്തി
ഗദ്ദാഫിസേന വെടിനിര്*ത്തല്* തള്ളി
ബെന്*ഗാസി (ലിബിയ): ലിബിയയില്* അടിയന്തര വെടിനിര്*ത്തല്* നടപ്പാക്കണമെന്ന അന്താരാഷ്ട്ര ആവശ്യം പാടെ തള്ളിയ മുഅമര്* ഗദ്ദാഫിയുടെ സേനയ്*ക്കെതിരെ പാശ്ചാത്യസഖ്യം നടപടി തുടങ്ങി. ലിബിയന്* ആകാശത്ത് എത്തിയ ഫ്രാന്*സിന്റെ യുദ്ധവിമാനങ്ങള്* ബെന്*ഗാസിയില്* ലിബിയയുടെ നാല് സൈനിക ടാങ്കുകള്*ക്ക് നേരേ വെടിവെപ്പ് നടത്തി. നാല് ടാങ്കുകള്* തകര്*ത്തതായി ഫ്രാന്*സ് അവകാശപ്പെട്ടു. ബ്രിട്ടീഷ് സേനയും ലിബിയയില്* സൈനിക നടപടി തുടങ്ങിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്* അറിയിച്ചു. ലിബിയയ്*ക്കെതിരായ നടപടി ശരിയും നിയമപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. ലിബിയന്* തലസ്ഥാനമായ ട്രിപ്പോളിയില്* നിരവധി സ്*ഫോടനശബ്ദങ്ങള്* കേട്ടതായി റിപ്പോര്*ട്ടുകളുണ്ട്.
ഗദ്ദാഫി സേനയ്*ക്കെതിരെ സഖ്യരാഷ്ട്രങ്ങള്* നടപടിക്ക് സജ്ജമായെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ജനങ്ങള്*ക്കെതിരെയുള്ള അക്രമം നിര്*ത്തിയില്ലെങ്കില്* പ്രത്യാഘാതം കടുത്തതാകുമെന്നുംം അദ്ദേഹം മുന്നറിയിപ്പ് നല്കി. നടപടിക്ക് കാലമായെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പറഞ്ഞു.
വെടിനിര്*ത്തല്* നടപ്പാക്കിയെന്ന് അന്താരാഷ്ട്ര സമൂഹത്തോട് കള്ളം പറഞ്ഞ ഗദ്ദാഫി നടപടി വിളിച്ചുവരുത്തിയതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ ദുരന്തം ഒഴിവാക്കുന്നതാണ് ഗദ്ദാഫിക്ക് നല്ലതെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്*ക്കോസിയും പറഞ്ഞു.
നടപടിയെക്കുറിച്ച് ആലോചിക്കാന്* പാരീസില്* ചേര്*ന്ന അടിയന്തരയോഗങ്ങളില്* സര്*ക്കോസി, കാമറൂണ്*, യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്* തുടങ്ങിയവര്* പങ്കെടുത്തു. അതേസമയം, ലിബിയയിലെ െൈസനിക ഇടപെടലില്* റഷ്യ ഖേദം പ്രകടിപ്പിച്ചു.
വെടിനിര്*ത്തല്* തള്ളിക്കൊണ്ട് ഗദ്ദാഫിയുടെ സൈന്യം വിമത ആസ്ഥാനമായ ബെന്*ഗാസിയിലാണ് ശക്തമായ ആക്രമണം നടത്തിയത്. ലിബിയയില്* വിമാന നിരോധിതമേഖല ഏര്*പ്പെടുത്തണമെന്ന ആവശ്യത്തിന് യു.എന്*. രക്ഷാസമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ വിമതര്*ക്കെതിരായ സൈനിക നടപടി ഏകപക്ഷീയമായി അവസാനിപ്പിക്കുകയാണെന്ന് ലിബിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അത് ലംഘിച്ച് ശനിയാഴ്ച വെളുപ്പിനാണ് ബെന്*ഗാസിയില്* സേന ആക്രമണം നടത്തിയത്.