തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പി.ശശിക്കും എതിരെ നല്*കിയ വഞ്ചനാക്കേസ് തിങ്കളാഴ്ച വീണ്ടും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് കോടതി പരിഗണിക്കും. കല്ലുവാതുക്കല്* മദ്യദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്*കുമാര്* കമ്മീഷനെ സ്വാധീനിക്കാന്* ശ്രമിച്ചുവെന്നതാണ് കേസ്. പൂന്തുറ നിവാസി തല്*ഹത് ഇസഹാക്ക് നല്*കിയ കേസ് കോടതി ഫയലില്* സ്വീകരിച്ച് 28-ലേക്ക് വിചാരണവെച്ചു.
കേസ് പോലീസിനെക്കൊണ്ട് അന്വേഷിപ്പിക്കുകയോ കോടതി നേരിട്ട് തെളിവ് ശേഖരിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. കോടതി ഉത്തരവ് ഇറക്കാത്തതിനെ തുടര്*ന്ന് കേസില്* ഉടനെ വാദം കേട്ട് വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് വാദിഭാഗം മുന്*കൂര്* അപേക്ഷ നല്*കി. ഇത് അനുവദിച്ച് തിങ്കളാഴ്ച തുറന്ന കോടതിയില്* കേസ് വാദം കേള്*ക്കാന്* ഉത്തരവായി. പി.ശശി മജിസ്*ട്രേട്ടിന് മുമ്പില്* രഹസ്യമൊഴി നല്*കി മാപ്പുസാക്ഷിയാകാന്* തയ്യാറാണ് എന്ന് വാദിഭാഗം ചൂണ്ടിക്കാട്ടി. വാദിക്കുവേണ്ടി അഡ്വ. സാന്*ടി ജോര്*ജ് ഹാജരായി.