കൊളംബോ: ലോകകപ്പില്‍* ഒരു വ്യാഴവട്ടക്കാലമായി തോല്*വിയറിയാതെ കുതിച്ചിരുന്ന ഓസീസ് യാഗാശ്വത്തിന് പാകിസ്താന്റെ കടിഞ്ഞാണ്‍*. ലോകകപ്പ് ഗ്രൂപ്പ് 'എ'യിലെ തങ്ങളുടെ അവസാന മത്സരത്തില്‍* നാലു വിക്കറ്റിനാണ് പാക് പട കംഗാരുക്കളെ പിടിച്ചുകിട്ടിയത്. ഇതോടെ ആറുകളികളില്‍* പത്ത് പോയിന്റുമായി പാകിസ്താന്* ്ഗ്രൂപ്പ് ജേതാക്കളെന്ന പരിവേഷത്തിലെ ക്വാര്*ട്ടറിലേക്ക് മുന്നേറി.
1999 മേയിലാണ് ആസ്*ത്രേലിയലോകകപ്പില്* അവസാനമായി പരാജയം രുചിച്ചത്. പിന്നീട് തോല്*വിയെന്തന്നറിയാതുള്ള 34 മത്സരങ്ങളുടെ തുടര്‍*ച്ചക്കുശേഷമാണ് പോണ്ടിങിന്റെ ടീം മുട്ടുമടക്കിയത്. ഓസീസിന്റെ ഈയൊരു റെക്കാര്*ഡ് ഭേദിയ്ക്കുക അസാധ്യമാണെന്ന് തന്നെ പറയാം. ഇനിയൊരു ടീം അതിന് ഇറങ്ങിത്തിരിച്ചാല്‍* തന്നെ അതിനവര്‍*ക്ക് 12 കൊല്ലം വേണ്ടിവരും. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഓസീസ് 46.4 ഓവറില്‍* 176 റണ്‍*സിന് ഓള്*ഔട്ടായി. ഉമര്‍* ഗുല്‍* 30 റണ്‍*സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍* അബ്ദുറസാഖ് എട്ടു റണ്‍*സിന് രണ്ടു വിക്കറ്റെടുത്തു. തുടര്‍*ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്* ഒമ്പത് ഓവര്‍* ബാക്കിയിരിക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍* ലക്ഷ്യം കണ്ടു. കീഴടങ്ങാന്‍* മനസ്സില്ലാതെ ബ്രെറ്റ് ലീയെ മുന്‍*നിര്*ത്തി ഓസീസ് നടത്തിയ പേസ് ആക്രമണത്തെ അതിജീവിച്ചാണ് പാകിസ്താന്* വിജയകാഹളം മുഴക്കിയത്. എട്ടോവറില്‍* 28 റണ്‍*സ് വഴങ്ങി ലീ നാലു വിക്കറ്റ് പിഴുതു. 59 പന്തില്‍* നാലു ഫോറും ഒരു സിക്*സുമടക്കം പുറത്താകാതെ 44 റണ്‍*സെടുത്ത ഉമര്‍* അക്മലും 81 പന്തില്‍* 46 റണ്‍*സ് നേടിയ ആസാദ് ഷഫീഖുമാണ് ബാറ്റിങ്ങില്‍* തിളങ്ങിയത്. യൂനുസ് ഖാന്* 42 പന്തില്‍* 31ഉം കമ്രാന്‍* അക്മല്‍* 27 പന്തില്‍* 23ഉം റണ്‍*സ് നേടി. 22 പന്തില്‍* 20 റണ്‍*സെടുത്ത റസാഖായിരുന്നു വിജയറണ്‍* നേടുമ്പോള്‍* ഉമറിനൊപ്പം ക്രീസില്‍*. മുഹമ്മദ് ഹഫീസിനെ (5) ലീ സ്വന്തം ബൗളിങ്ങില്‍* പിടിച്ച് പുറത്താക്കിയശേഷം കമ്രാനും ഷഫീഖും 33 റണ്‍*സും ഷഫീഖും യൂനുസും 53 റണ്‍*സും ചേര്*ത്തു. യൂനുസിനെയും മിസ്ബാഹുല്‍* ഹഖിനെയും അടുത്തടുത്ത പന്തുകളില്‍* പുറത്താക്കി ലീ ആഞ്ഞടിച്ചെങ്കിലും ഉമര്‍* അക്മല്‍* പുറത്താവാതെ പിടിച്ചുനിന്നതാണ് പാക്കിന് തുണയായത്. ഷഫീഖും ക്യാപ്റ്റന്‍* ഷഹീദ് ആഫ്രീദിയും (2) അടുത്തടുത്ത് പുറത്തായെങ്കിലും അപ്പോഴേക്കും വിജയം പാക്കിന് കൈയ്യകലത്ത് എത്തിയിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിശ്വവിഖ്യാതമായ ഓസീസിന്റെ ബാറ്റിങ് നിരയെ പേസ് ആക്രമണത്ിലൂടെയാണ് പാകിസ്താനികള്‍* തളച്ചത്. ഒരുവിക്കറ്റിന് 75 റണ്‍*സെന്ന ശക്തമായ നിലയില്‍*നിന്ന് തകര്*ന്നടിഞ്ഞ ഓസീസ് ചെന്നെത്തിനിന്നത് 1992നുശേഷം ലോകകപ്പില്‍* തങ്ങളുടെ ഏറ്റവും കുറഞ്ഞ സ്*കോറില്‍*.
കൊളംബോയിലെ പിച്ചില്‍* സര്*വശക്തിയുമെടുത്താണ് പാകിസ്താന്* പന്തെറിഞ്ഞത്. മികച്ച ഫീല്‍*ഡിങും അവരുടെ വിജയത്തില്‍* നിര്*ണായകമായി. കഴിഞ്ഞ മത്സരങ്ങളില്‍* വിക്കറ്റിനുപിന്നില്‍* കാലിടറിയ കമ്രാന്‍* അക്മല്‍* വരെ മൂന്നു ക്യാച്ചുകളെടുത്ത് മികവുകാട്ടി. ഒരു വശത്ത് ഗുല്ലിന്റെ വന്യവേഗവും മറുതലക്കല്‍* അബ്ദുല്‍*റഹ്മാന്റെ സ്പിന്‍*വൈഭവവും സമന്വയിപ്പിച്ച ആക്രമണമായിരുന്നു പാകിസ്താന്*േറത്.
അഞ്ചാം ഓവറില്‍* വാട്*സന്റെ (9) കുറ്റി തെറുപ്പിച്ച് ഉമര്‍*ഗുലാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. രണ്ടാം വിക്കറ്റില്‍* ഹാഡിനും (42) പോണ്ടിംഗും (19) ചേര്*ന്ന് 63 റണ്‍* കൂട്ടിച്ചേര്*ത്തെങ്കിലും 19ാം ഓവറില്‍* ഹഫീസിനുമുന്നില്* പോണ്ടിംഗ് വീണതോടെ ആസ്*ട്രേലിയന്‍* തകര്*ച്ച തുടങ്ങി. തുടര്‍*ന്ന് 101 റണ്‍* കൂടി നേടുന്നതിനിടയില്‍* ആസ്*ട്രേലിയയ്ക്ക് എട്ടു വിക്കറ്റുകള്‍* നഷ്ടമായി.
മൈക്കേല്‍* ക്*ളാര്*ക്ക് (34), മിച്ചല്‍* ജോണ്‍*സണ്‍* (0) എന്നിവരെ അബ്ദു റസാഖാണ് പുറത്താക്കിയത്. എട്ടു റണ്ണെടുത്ത കാമറൂണ്‍* വൈറ്റ് റണ്‍* ഔട്ടായപ്പോള്‍* മൈക് ഹസിയെ (12) അബ്ദുല്‍* റഹ്മാന്* മിസ്ബ ഉല്* ഹഖിന്റെ കൈയിലേല്*പ്പിച്ചു. സ്റ്റീവന്‍* സ്മിത്തിനെ (25) ക്യാപ്ടന്* ഷാഹിദ് അഫ്രീദി ക്*ളീന്‍* ബൌള്‍*ഡാക്കുകയായിരുന്നു. ഈ ലോകകപ്പിലെ അഫ്രീദിയുടെ 17ാമത്തെ വിക്കറ്റായിരുന്നു ഇത്. ജാസണ്‍* ക്രേസയെയും (5) ബ്രെറ്റ്*ലീയെയും (0) കൂടി പുറത്താക്കിയ ഉമര്‍*ഗുലാണ് ആസ്*ട്രേലിയന്‍* ഇന്നിംഗ്*സിന് അന്ത്യം കുറിച്ചത്.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin