മദ്യലഹരിയില്* കാമുകന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മദ്യലഹരിയില്* കാമുകന്റെ ജനനേന്ദ്രിയം കടിച്ചെടുത്തു

    ലണ്ടന്*: മദ്യലഹരിയില്* കാമുകന്റെ ലൈംഗികാവയവം കാമുകി കടിച്ചുമുറിച്ചു. ലണ്ടനിലെ ന്യൂ കാസിലില്* വച്ചാണ് സംഭവം നടന്നത്. വടക്കന്* ഇംഗ്*ളണ്ട് സ്വദേശിയാ മാര്*ട്ടിന്* ഡഗ്ലസ് എന്ന 45കാരനാണ് കാമുകിയില്* നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാര്*ട്ടിന്റെ കാമുകിയും നാലു മക്കളുടെ അമ്മയുമായ മരിയ ടോപ്പ് എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡഗ്ലസിനെ ഉടന്* തന്നെ ആശുപത്രിയില്* പ്രവേശിപ്പിച്ച് മുറിഞ്ഞുപോയ അവയവം തുന്നിച്ചേര്*ത്തു.

    ഡഗ്*ളസും, 43കാരിയായ മരിയയും തമ്മില്* അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്*ച്ചെ നാലു മണിയോടെ മദ്യലഹരിയിലാണ് മരിയ ഈ കടുംകൈ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് ലക്കുകെട്ടതിനാല്* താന്* എന്താണ് ചെയ്യുന്നതെന്ന് അവര്*ക്ക് ഓര്*മ്മയുണ്ടായില്ല.

    വേദന കൊണ്ട് പുളഞ്ഞ കാമുകനെ കണ്ട് ഭയചകിതയായ മരിയ ഓടി രക്ഷപ്പെട്ടു. ഒടുവില്* ഡഗ്ലസ് തന്നെയാണ് ഫോണിലൂടെ സഹായം ആവശ്യപ്പെട്ടത്. ഉടന്* തന്നെ ആംബുലന്*സ് എത്തി അദ്ദേഹത്തെ ന്യൂകാസിലിലെ ഫ്രീമാന്* ആശുപത്രിയില്* പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഡഗ്*ളസ് സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്*മാര്* പറഞ്ഞു.

    പിന്നീട് പൊലീസ് പിടിയിലായ മരിയ്*ക്കെതിരെ ക്രൂരമായി മുറിവേല്പിച്ച കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.ന്യൂകാസില്* നഗരത്തിലേക്ക് കടക്കരുതെന്നും ഡഗ്ലസിനെ കാണാന്* ശ്രമിയ്ക്കരുതെന്നും മരിയ്ക്ക് കോടതി നിര്*ദ്ദേശം നല്*കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X