യുഡിഎഫിലെ തര്*ക്കം; ഇടത് മുതലെടുക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഡിഎഫിലെ തര്*ക്കം; ഇടത് മുതലെടുക്കുന്നു

    തിരുവനന്തപുരം: നിയമസഭാ സീറ്റ് നിര്*ണയവുമായി ബന്ധപ്പെട്ട് യുഡിഎഫില്* പൊ്ട്ടിത്തെറികള്* തുടരുന്നു. പ്രധാനകക്ഷിയായ കോണ്*ഗ്രസിന്റെ സീറ്റ് നിര്*ണയം അനന്തമായി നീളുമ്പോള്* സ്ഥാനാര്*ഥികളെ തീരുമാനിച്ച ഘടകകക്ഷികളില്* വ്യാപകമായ എതിര്*പ്പാണ് ഉയര്*ന്നിരിയ്ക്കുന്നത്. യുഡിഎഫിലെ മൂന്നാംകക്ഷിയായ കോണ്*ഗ്രസ് മാണി വിഭാഗത്തിലാണ് എതിര്*പ്പ് രൂക്ഷമായിരിക്കുന്നത്. മോന്*സ് ജോസഫിനെ കടുത്തുരുത്തി നിയമസഭ മണ്ഡലത്തില്* സ്ഥാനാര്*ഥിയാക്കിയതില്* പ്രതിഷേധിച്ച് പാര്*ട്ടി ജനറല്* സെക്രട്ടരിയും കടുത്തുരുത്തി മുന്* എംഎല്*എയുമായ സ്റ്റീഫന്* ജോര്*ജ് രാജിവച്ചു. പാര്*ട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും രാജിവെയ്ക്കുകയാണെന്ന് സ്റ്റീഫന്* ജോര്*ജ് വാര്*ത്താ സമ്മേളനത്തില്* അറിയിച്ചു.. കടുത്തുരുത്തിയില്* സ്വതന്ത്രനായി മത്സരിക്കുമെന്നും ലയനവും സ്ഥാനാര്*ത്ഥി നിര്*ണ്ണയവും ഒട്ടേറെ കേരള കോണ്*ഗ്രസ് അണികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    അതിനിടെ കേരള കോണ്*ഗ്രസ് (എം) സ്ഥാനാര്*ത്ഥി പട്ടിക കോണ്*ഗ്രസുമായുള്ള ചര്*ച്ച പൂര്*ത്തിയാക്കിയശേഷം പുറത്തുവിടുമെന്ന് പാര്*ട്ടി ചെയര്*മാന്* കെ.എം.മാണി കോട്ടയത്ത് മാധ്യമ പ്രവര്*ത്തകരോട് പറഞ്ഞു. ചില നീക്കു പോക്കുകള്* വേണ്ടിവന്നേക്കാം. ചര്*ച്ച പൂര്*ത്തിയാകും മുന്*പ് പട്ടിക പുറത്തുവിടുന്നത് കോണ്*ഗ്രസിനും കേരള കോണ്*ഗ്രസ് (എം) നും ബുദ്ധിമുട്ടാകും. അതിനാല്* സ്ഥാനാര്*ത്ഥി പട്ടിക പിന്നീട് പ്രഖ്യാപിയ്ക്കുമെന്നും കെഎം മാണി അറിയിച്ചു.

    സ്റ്റീഫന്റെ രാജിയ്ക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്* സീറ്റ് നല്*കാത്തതില്* പ്രതിഷേധിച്ച് യൂത്ത് കോണ്*ഗ്രസ് വിട്ട് എംവി.ജയാ ഡാലി തിരുവനന്തപുരത്തെ കാട്ടാക്കടയില്* മത്സരിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്*മന്ത്രി ശക്തനെ സ്ഥാനാര്*ഥിയാക്കിയതില്* പ്രതിഷേധിച്ചാണ് രാജി.

    അതേ സമയം യുഡിഎഫിലെ പൊട്ടിത്തെറികള്* തങ്ങള്*ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങള്* ഇടതുമുന്നണി ആരംഭിച്ചിട്ടുണ്ട്. കടത്തുരുത്തിയിലും കാട്ടാക്കടയിലും സ്വതന്ത്രരരായി മത്സരിയ്ക്കുന്ന സ്റ്റീഫന്* ജോര്*ജ്ജിനെയും ജയാ ഡാലിയയെും പിന്തുണയ്ക്കാനാണ് സിപിഎം തീരുമാനിച്ചിരിയ്ക്കുന്നത്.

    സിപിഎം സ്ഥാനാര്*ഥിയായി കാട്ടാക്കടയില്* പ്രഖ്യാപിച്ചിരുന്ന ഷീലാ രമണിയെ മത്സരരംഗത്തു നിന്ന് പിന്*വലിക്കാന്* സിപിഎം തീരുമാനിച്ചുവെന്നാണ് സൂചന. ഷീലാ രമണിക്കെതിരെ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഷീലാ രമണിയുടെ പ്രചാരണപ്രവര്*ത്തനങ്ങള്* നിര്*ത്തിവെയ്ക്കാന്* നേതൃത്വം നിര്*ദ്ദേശം നല്*കിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X