ഇന്ത്യക്ക് 80 റണ്*സ് വിജയം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്ത്യക്ക് 80 റണ്*സ് വിജയം

    ചെന്നൈ: ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്* വെസ്റ്റിന്*ഡീസിനെതിരെ ഇന്ത്യക്ക് 80 റണ്*സ് ജയം.269 റണ്*സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ വിന്*ഡീസിന് 43 ഓവറില്* 188 റണ്*സ് നേടാനെ സാധിച്ചുള്ളു. ഗ്രൂപ്പില്* രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ക്വാര്*ട്ടറില്* ഓസ്*ട്രേലിയയെ നേരിടും.

    ഇന്ത്യക്ക് വേണ്ടി സഹീര്*ഖാന്* മൂന്നും അശ്വിനും യുവരാജ് സിങും രണ്ടു വീതവും ഹര്*ഭജന്* സിങും റെയ്*നയും ഒന്നു വീതം വിക്കറ്റുകളും വീഴ്ത്തി. വിന്*ഡീസ് നിരയില്* 81 റണ്*സ് നേടിയ സ്മിത്തിനു മാത്രമെ തിളങ്ങാനായുള്ളു. സര്*വന്* 39 ഉം ബ്രാവോ 22 ഉും റണ്*സ് നേടി.

    യുവരാജ്*സിങ്ങിന്റെ സമയോചിതമായി സെഞ്ച്വറിയുടെ പിന്*ബലത്തോടെ 49.1 ഓവറിലാണ ഇന്ത്യ 268 റണ്*സ് നേടിയത്.

    യുവരാജ്*സിങ്ങിനും വിരാട് കോലിക്കും ഒഴികെ മറ്റാര്*ക്കും കാര്യമായ സംഭാവന നല്*കാനായില്ല. യുവരാജ് 123 പന്തില്* നിന്ന് 113 റണ്*സെടുത്താണ് തന്റെ കന്നി ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കിയത്. കോലി 76 പന്ത് നേരിട്ട് 59 റണ്*സെടുത്താണ് പുറത്തായത്. സെഞ്ച്വറികളില്* സെഞ്ച്വറി തികയ്ക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ സച്ചിന്* തെണ്ടുല്*ക്കര്*ക്ക് രണ്ടു റണ്* മാത്രമാണ് സംഭാവന ചെയ്യാനായത്. ഗൗതം ഗംഭീറും ക്യാപ്റ്റന്* ധോനിയും 22 റണ്*സ് വീതം നേടി.

    സുരേഷ് റെയ്*ന (4), യൂസഫ് പഠാന്* (11), ഹര്*ഭജന്* (3), സഹീര്* ഖാന്* (5), മുനാഫ് പട്ടേല്* (1) എന്നിവരാണ് നിസാരസ്*കോറിന് പുറത്തായത്. പത്ത് റണ്*സെടുത്ത ആര്*.അശ്വിന്* പത്ത് റണ്*സെടുത്ത് പുറത്താകാതെ നിന്നു. അവസാന ബാറ്റിങ് പവര്* പ്*ളേയിലാണ് ഇന്ത്യന്* ഇന്നിങ്*സ് കൂട്ടമായി തകര്*ന്നത്.

    ലോകകപ്പില്* അരങ്ങേറ്റം കുറിച്ച മീഡിയം പേസര്* രവി രാംപോളാണ് ഇന്ത്യന്* ഇന്നിങ്*സിന്റെ നട്ടെല്ലൊടിച്ചത്. പത്തോവറില്* 51 റണ്*സിന് അഞ്ചുവിക്കറ്റാണ് രവി പിഴുതത്. ആദ്യ ഓവറില്* തന്നെ സച്ചിന്* തെണ്ടുല്*ക്കറെ മടക്കിക്കൊണ്ടാണ് രവി വിക്കറ്റ്*വേട്ടയ്ക്ക് തുടക്കമിട്ടത്. റസല്* രണ്ടു വിക്കറ്റെടുത്തു.
Working...
X