ട്രിപ്പോളി: ലിബിയയില്* ആക്രമണം നടത്തുന്ന വിദേശ സൈന്യത്തിനെതിരെ യുദ്ധത്തിന് തയ്യാറാണെന്ന് പ്രസിഡന്റ് മുഅമര്* ഗദ്ദാഫി. ലിബിയന്* ടെലിവിഷന്* സംപ്രേഷണം ചെയ്ത സന്ദേശത്തിലാണ് ഗദ്ദാഫി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ കിഴക്കന്* പ്രദേശത്ത് നടക്കുന്ന കലാപത്തിന് താന്* കീഴടങ്ങില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്*ത്തു.
ലിബിയയിലെ ആയുധ ശേഖരം ജനങ്ങള്*ക്ക് തുറന്നു കൊടുത്തിട്ടുണ്ട്. ജനങ്ങളുടെ കയ്യില്* തോക്കുകളും മോര്*ട്ടാറുകളും അടക്കമുള്ള ആയുധങ്ങള്* ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്*ത്തു.
ലിബിയയ്*ക്കെതിരെ പാശ്ചാത്യ സൈന്യം നടത്തുന്ന ആക്രമണം ശക്തമായതിന് പിന്നാലെയാണ് ഗദ്ദാഫിയുടെ സന്ദേശം ടെലിവിഷന്* സംപ്രേഷണം ചെയ്തത്. അമേരിക്കയും ബ്രിട്ടനും നടത്തിയ മിസൈല്* ആക്രമണത്തില്* 48 പേര്* കൊല്ലപ്പെട്ടതായി സര്*ക്കാര്* ടെലിവിഷന്* റിപ്പോര്*ട്ട് ചെയ്തു.
അതിനിടെ ലിബിയയില്* അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തുന്ന വ്യോമാക്രമണം ഖേദകരമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. ലിബിയയിലെ സാധാരണ ജനങ്ങളുടെ സ്ഥിതി ആശങ്കാ ജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ രണ്ട് ഇന്ത്യക്കാര്* ഉള്*പ്പെട്ട കപ്പല്* ട്രിപ്പോളിയില്* ആയുധധാരികള്* തടഞ്ഞു വച്ചിരിക്കുന്നതായി വാര്*ത്താ ഏജന്*സി റിപ്പോര്*ട്ടു ചെയ്തു. ഇന്ത്യക്കാരെക്കൂടാതെ എട്ട് ഇറ്റലിക്കാരും ഒരു യുക്രെയ്ന്* പൗരനുമാണ് കപ്പലിലുള്ളത്