
അരിവിഹിതംമുതല്* എന്*ഡോസള്*ഫാന്* വരെയുള്ള പ്രശ്*നങ്ങളില്* ഇടതുമുന്നണിയുമായി കൊമ്പുകോര്*ത്ത കേന്ദ്രകൃഷിമന്ത്രി ശരദ് പവാര്* അതേ മുന്നണിക്കുവേണ്ടി വോട്ടുചോദിക്കാന്* കേരളത്തിലെത്തുന്നു.
എന്*.സി.പി. ദേശീയ അധ്യക്ഷന്* കൂടിയായ പവാര്* ഏപ്രില്* ആദ്യവാരം കേരളത്തിലെത്തുമെന്നാണ് പാര്*ട്ടിവൃത്തങ്ങള്* നല്*കുന്ന സൂചന.
എന്*.സി.പി. സംസ്ഥാന ട്രഷറര്* മാണി സി.കാപ്പന്* മത്സരിക്കുന്ന പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് പവാര്* എത്തുക. കോണ്*ഗ്രസ്സിന്റെ സഖ്യകക്ഷിയായ കേരളകോണ്*ഗ്രസ് (എം) നേതാവ് കെ.എം. മാണിക്കെതിരെയായിരിക്കും അദ്ദേഹത്തിന് സംസാരിക്കേണ്ടിവരിക.
കേന്ദ്രത്തില്* കോണ്*ഗ്രസ്സിന്റെ സഖ്യകക്ഷിയുടെ നേതാവ് കേരളത്തില്* ആ പാര്*ട്ടിയെ എതിര്*ക്കാനെത്തുന്നത് ഇപ്പോഴും പവാറുമായി ഇടഞ്ഞുനില്*ക്കുന്ന ഇതേ മുന്നണി അതിനു വേദിയൊരുക്കുന്നതും രാഷ്ട്രീയകേരളത്തിന് കൗതുകക്കാഴ്ചയാകും. എന്*.സി.പി.യുടെ മറ്റൊരു ദേശീയ നേതാവായ താരിഖ് അന്*വര്* മലപ്പുറംജില്ലയില്* പര്യടനം നടത്തുമെന്നും നേതൃത്വം അറിയിച്ചു.
സംസ്ഥാനത്തെ എന്*.സി.പി. ഇടതുമുന്നണിയില്* ചേര്*ന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. നാലു മണ്ഡലങ്ങളില്* എന്*.സി.പി. സ്ഥാനാര്*ഥികളുണ്ടെങ്കിലും പാലായില്* മാത്രമാണ് പവാര്* പര്യടനം നടത്തുകയെന്ന് എന്*.സി.പി. ദേശീയവൃത്തങ്ങള്* 'മാതൃഭൂമി'യോടുപറഞ്ഞു. എല്ലാ അര്*ഥത്തിലും കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലാ എന്ന് എന്*.സി.പി. വിലയിരുത്തുന്നു. യു.ഡി.എഫിലെ കരുത്തനായ കെ.എം. മാണിയെയാണ് ഇടതുമുന്നണിയിലെ പുതുമുഖപാര്*ട്ടി നേരിടുന്നത്. എന്*.സി.പി.യിലെ പ്രമുഖനേതാവാണ് മാണി സി. കാപ്പനെന്ന സവിശേഷതയുമുണ്ട്.
ഇടതുമുന്നണിക്കായി കേന്ദ്രമന്ത്രിതന്നെ നേരിട്ടു തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുമ്പോള്* ജനങ്ങള്*ക്കിടയിലെ ആശയക്കുഴപ്പം തീര്*ക്കാന്* ഇടതുപക്ഷവും യു.ഡി.എഫും ഒരുപോലെ പ്രയാസപ്പെടും.
ഇടതുപക്ഷത്തിനായി വോട്ടുചോദിക്കുമ്പോള്* പവാറിന് കോണ്*ഗ്രസിനെ തള്ളിപ്പറയേണ്ടിവരും. അങ്ങനെയെങ്കില്* വിശദീകരണം നല്*കാന്* യു.ഡി.എഫ്. നിര്*ബന്ധിതമാവും. പവാറിന്റെ കേരളസന്ദര്*ശനത്തെ ഇടതുപക്ഷം എതിര്*ക്കുമോയെന്ന് വ്യക്തമല്ല.

