നായകനെ നിശ്ചയിച്ചിട്ടും നിലയ്ക്കാതെ വിവാദം
തിരുവനന്തപുരം: അണികളുടെ പരസ്യ പ്രതിഷേധങ്ങള്*ക്കൊടുവില്* വി.എസ്. അച്യുതാനന്ദനെ നായകനാക്കി കീഴടങ്ങിയെങ്കിലും സി.പി.എം. നേതൃതലത്തില്* വിവാദങ്ങള്* നിലയ്ക്കുന്നില്ല. പൊളിറ്റ്ബ്യൂറോയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും നടന്ന ചര്*ച്ചകളും എത്തിച്ചേര്*ന്ന നിലപാടുകളും ആയുധമാക്കിയാണ് വിവാദം കൊഴുക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാരീതിയനുസരിച്ച് പാര്*ട്ടിയോഗങ്ങളിലെ ചര്*ച്ചകള്* പരസ്യമാക്കാന്* പാടില്ല.
മാധ്യമങ്ങള്*ക്ക് നല്*കിയ അഭിമുഖങ്ങളില്* തന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച് വി.എസ്. നല്*കിയ സൂചനകള്*ക്ക് മറുപടി നല്*കിയ സെക്രട്ടേറിയറ്റ് അംഗം ടി.ശിവദാസമേനോനാണ് വിവാദം മറ്റൊരു തലത്തിലേക്ക് ഉയര്*ത്തിയിരിക്കുന്നത്.
വി.എസ്. അച്യുതാനന്ദന്*തന്നെയാണ് താന്* മത്സരിക്കുന്നില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്* പറഞ്ഞതെന്നും ഈ കാര്യം മിനിറ്റ്*സില്* രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ശിവദാസമേനോന്റെ വെളിപ്പെടുത്തല്*.
വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിന്റെ പേരില്* നടന്ന പ്രതിഷേധം അര്*ഥമില്ലാത്തതായിരുന്നുവെന്നും ആവശ്യമില്ലാത്ത വിവാദം വി.എസ്. തന്നെ സൃഷ്ടിച്ചതാണെന്നുമാണ് ഈ വെളിപ്പെടുത്തലിലൂടെ ടി. ശിവദാസമേനോന്* പരോക്ഷമായി സ്ഥാപിച്ചിരിക്കുന്നത്. എന്നാല്* പാര്*ട്ടി നിശ്ചയിച്ചാല്* കണിശമായും മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന്* സെക്രട്ടേറിയറ്റ് യോഗത്തില്* എന്തിന് താന്* മത്സരിക്കുന്നില്ലെന്ന് പറയണമെന്ന മറു ചോദ്യവുമായാണ് വി.എസ്. പക്ഷം ഇതിനെ നേരിടുന്നത്.
മാധ്യമങ്ങള്*ക്ക് നല്*കിയ അഭിമുഖങ്ങളില്* മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* സ്വീകരിച്ച നിലപാടുകളും ശ്രദ്ധേയമാണ്. തനിക്കുവേണ്ടി നിരത്തില്* പ്രതിഷേധവുമായി ഇറങ്ങിയവരെ തള്ളിപ്പറയാന്* വി.എസ്. തയ്യാറായിട്ടില്ല. അവര്* പ്രകടിപ്പിച്ചത് ജനാഭിലാഷമാണെന്നാണ് വി.എസിന്റെ വിശദീകരണം. പാര്*ട്ടിസെക്രട്ടറിയുടെ കോലം കത്തിച്ചും പാര്*ട്ടി നേതാക്കളുടെ വീടുകളുടെ മുന്നില്* കരിങ്കൊടി കെട്ടിയുമാണോ ജനാഭിലാഷം പ്രകടിപ്പിക്കേണ്ടതെന്ന മറുചോദ്യമാണ് വി.എസിന്റെ വിശദീകരണം ഉയര്*ത്തുന്നത്.
ആഴ്ചകള്* നീണ്ട അനിശ്ചിതത്വത്തിനുശേഷം മുന്* നിലപാട് മാറ്റി വി.എസിന് സ്ഥാനാര്*ഥിത്വം നല്*കിയ സി.പി.എം. നേതൃത്വം അത് മാധ്യമവാര്*ത്തകളുടെയും അണികളുടെ പ്രതിഷേധത്തിന്റെയും ഫലമല്ലെന്ന് തെളിയിക്കാനുള്ള വ്യഗ്രതയാണ് ഇപ്പോള്* കാട്ടുന്നത്. വി.എസിന് സ്ഥാനാര്*ഥിത്വം നല്*കേണ്ടെന്ന് പാര്*ട്ടി തീരുമാനിച്ചിരുന്നില്ലെന്ന് വ്യാഖ്യാനിക്കുന്ന സി.പി.എം. നേതൃത്വം അക്കാര്യം സി.പി.എം. ആഭിമുഖ്യമുള്ള ചാനലും റിപ്പോര്*ട്ട്*ചെയ്തിരുന്നുവെന്ന കാര്യം മറച്ചുവെയ്ക്കുകയും ചെയ്യുന്നുണ്ട്.