വീണ്ടും വീ'യെസ്'
തിരുവനന്തപുരം: ആഴ്ചകള്* നീണ്ട പിരിമുറുക്കത്തിനും അണികളുടെ പരസ്യപ്രതിഷേധത്തിനും ഒടുവില്* സി.പി.എം, വി.എസ്. അച്യുതാനന്ദന് മുന്നില്* ഒരിക്കല്*ക്കൂടി കീഴടങ്ങി. പാര്*ട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളുടെ മുഖംതന്നെ നഷ്ടമാക്കിയ നാടകീയ സംഭവങ്ങള്*ക്കൊടുവിലാണ് വി.എസ്സിനെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നായകത്വം ഏല്പിക്കാനുള്ള സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായി ചേര്*ന്ന 'അവയ്*ലബിള്* പൊളിറ്റ്ബ്യൂറോ' നല്*കിയ കര്*ശന നിര്*ദേശത്തെ തുടര്*ന്നാണ് വെള്ളിയാഴ്ച ചേര്*ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന് തങ്ങളുടെ ആദ്യനിലപാട് തിരുത്തി വി.എസ്സിനെ നായകനാക്കാന്* സമ്മതിക്കേണ്ടിവന്നത്.
എന്നാല്*, നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കണമെന്ന നിര്*ദേശം സ്വീകരിച്ചത് അദ്ദേഹം മുന്നോട്ടുവെച്ച ഉപാധികള്* കേന്ദ്രനേതൃത്വം അംഗീകരിച്ചതിനെ തുടര്*ന്നാണ്.
സ്ഥാനാര്*ഥിപ്രഖ്യാപനം നടത്തിയ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* വി.എസ്. തന്നെയാണ് തിരഞ്ഞെടുപ്പിന്റെ നായകനെന്ന് പരസ്യമായി പ്രഖ്യാപിച്ചത് വി.എസ്സിന്റെ ഈ കടുത്ത നിലപാടിന്റെ ഫലമാണെന്നാണ് സൂചന.
വി.എസ്സിന് സീറ്റ് നിഷേധിച്ച തീരുമാനം പുറത്തുവന്നതിനെത്തുടര്*ന്ന് പാര്*ട്ടിഅണികള്* തെരുവിലിറങ്ങി നടത്തിയ പ്രതിഷേധം പാര്*ട്ടി നേതൃത്വത്തിന്റെ എല്ലാ കണക്കുകൂട്ടലുകള്*ക്കും അപ്പുറത്തായിരുന്നു. പാര്*ട്ടിയില്* അവശേഷിക്കുന്ന വി.എസ്. പക്ഷക്കാരെ അച്ചടക്ക നടപടിയെടുത്തും സ്ഥാനമാനങ്ങള്* നല്*കിയും വരുതിയിലാക്കിയ സ്ഥിതിക്ക് ഇത്തരമൊരു അവസ്ഥ പാര്*ട്ടി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. പാര്*ട്ടി സെക്രട്ടറിയുടെ കോലം കത്തിച്ചും നേതാക്കളുടെ വീടുകള്*ക്കുമുന്നില്* കരിങ്കൊടി ഉയര്*ത്തിയും അണികള്* നടത്തുന്ന പ്രതിഷേധം പരിഗണിച്ചില്ലെങ്കില്* തിരഞ്ഞെടുപ്പിലും സംഘടനാരംഗത്തും പാര്*ട്ടിക്കുണ്ടാകാവുന്ന ആഘാതം പാര്*ട്ടി നേതൃത്വത്തെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതോടൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം തള്ളി ഒന്*പത് ജില്ലാ കമ്മിറ്റികള്* രംഗത്തുവരികയും ചെയ്തതോടെ തീരുമാനം മാറ്റിയേ പറ്റൂ എന്ന നില വന്നു. സി.പി.ഐ. ജനറല്* സെക്രട്ടറി എ.ബി.ബര്*ദന്* നടത്തിയ ഇടപെടലുകളും സി.പി.എം. കേന്ദ്രനേതൃത്വത്തെ പുനര്*ചിന്തയ്ക്ക് പ്രേരിപ്പിച്ചു.
വി.എസ്സിനെ മത്സരിപ്പിക്കുന്ന കാര്യത്തില്* സംസ്ഥാന സെക്രട്ടേറിയറ്റില്* അഭിപ്രായസമന്വയം ഉണ്ടാകുന്നില്ലെങ്കില്* വി.എസ്. മത്സരിക്കണമെന്നതാണ് പി.ബി യുടെ താത്പര്യം എന്നത് സംസ്ഥാന സമിതിയില്* ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചില്ലെന്ന വാദം പൊളിറ്റ്ബ്യൂറോയിലും ഭിന്നതയുടെ വിത്ത് പാകിയിരുന്നു. ഇതുസംബന്ധിച്ച വാര്*ത്തകളും ഈ പ്രശ്*നത്തില്* കേന്ദ്രനേതാക്കളുടെ വ്യത്യസ്ത പ്രതികരണങ്ങളും കേന്ദ്ര ഇടപെടല്* അടിയന്തരമാക്കുകയായിരുന്നു.
ആദ്യം സീറ്റ് നിഷേധിച്ചശേഷം പിന്നീട് വി.എസ്സിന് സീറ്റ് നല്*കുകവഴി 2006-ന്റെ തനിയാവര്*ത്തനമാണ് 2011-ലും സി.പി.എമ്മില്* സംഭവിച്ചിരിക്കുന്നത്. എന്നാല്* സാഹചര്യങ്ങള്* സമാനമാണെങ്കിലും പശ്ചാത്തലം വ്യത്യസ്തമാണ്. 2006-ല്* കരുത്തനായ പ്രതിപക്ഷ നേതാവിന്റെ പ്രതിച്ഛായയാണ് വി.എസ്സിനെങ്കില്* 2011-ല്* പാര്*ട്ടി നേതൃത്വം തടവിലാക്കിയ മുഖ്യമന്ത്രിയായാണ് വി.എസ്സിനെ ജനം കാണുന്നത്.
എന്തായാലും ഒരുകാര്യം വ്യക്തമാണ്. പാര്*ട്ടി അണികളിലും പൊതുസമൂഹത്തിലും വി.എസ്സിനുള്ള മികച്ച പ്രതിച്ഛായയാണ് സി.പി.എം. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ ഞെട്ടിച്ചത്. ആഴ്ചകള്* നീണ്ട ചര്*ച്ചകള്*ക്കും വിശകലനങ്ങള്*ക്കും ശേഷം തള്ളിയ വി.എസ്സിനെ തിരിച്ചുകൊണ്ടുവരാന്* പാര്*ട്ടി നേതൃത്വം ഒടുവില്* നിര്*ബന്ധിതമാകുമ്പോള്* തിരിച്ചുവരുന്നത് വി.എസ് പ്രതിനിധാനംചെയ്ത രാഷ്ട്രീയം കൂടിയാണ്. ഇത് ഭാവിയിലും കേരളത്തിലെ സി.പി.എം. രാഷ്ട്രീയത്തില്* വൈരുധ്യം വര്*ധിപ്പിക്കാന്* തന്നെയാണ് സാധ്യത.
പാര്*ട്ടി അച്ചടക്കം ചൂണ്ടിക്കാട്ടിയാണ് വി.എസ്സിനെ ആദ്യം പടിക്കുപുറത്താക്കിയതെങ്കില്* തിരഞ്ഞെടുപ്പുവിജയത്തിന്റെ അവശ്യഘടകമാണ് എന്ന തിരിച്ചറിവാണ് ഇപ്പോള്* അദ്ദേഹത്തെ കേന്ദ്രസ്ഥാനത്ത് തിരിച്ചെത്തിച്ചിരിക്കുന്നത്. ആ നിലയ്ക്ക് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കാര്യങ്ങള്* കുഴഞ്ഞുമറിയും. താന്* വെച്ച ഉപാധികള്*ക്ക് വഴങ്ങിയാണെങ്കിലും തിരഞ്ഞെടുപ്പ് രംഗത്തെത്താനുള്ള വി.എസ്സിന്റെ തീരുമാനം അദ്ദേഹത്തിനും ചില വെല്ലുവിളികള്* ഉയര്*ത്തുന്നുണ്ട്. എല്*.ഡി.എഫ്. തിരഞ്ഞെടുപ്പില്* വിജയിച്ചാല്* അത് പാര്*ട്ടിയുടെയും മുന്നണിയുടെയും വിജയമായിട്ടായിരിക്കും പാര്*ട്ടിനേതൃത്വം വ്യാഖ്യാനിക്കുക.
തിരഞ്ഞെടുപ്പില്* എല്*.ഡി.എഫ്. പരാജയപ്പെടുകയാണെങ്കില്* അതിന്റെ ഉത്തരവാദിത്വം വി.എസ്സിനാണെന്ന് സ്ഥാപിക്കാനായിരിക്കും സി.പി.എം. നേതൃത്വം ശ്രമിക്കുക.
കഴിഞ്ഞതവണ വി.എസ്സിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്* നടന്ന വി.എസ്.അനുകൂല പ്രകടനങ്ങളുടെ പേരില്* ഒട്ടേറെ വി.എസ്. അനുകൂലികളും നേതാക്കളും പാര്*ട്ടിക്ക് പുറത്തായിരുന്നു. അതിനെ ചെറുക്കാന്* ഒന്നും ചെയ്തില്ലായെന്നതായിരുന്നു അനുയായികള്*ക്കിടയില്* നിന്നും വി.എസ്.കേട്ട കടുത്ത വിമര്*ശനം. ഇനിയും അത്തരമൊരു സ്ഥിതി ഉണ്ടായാല്* വി.എസ്.എങ്ങനെ പ്രതിരോധിക്കുമെന്നതും വി.എസ്.അനുകൂലികള്* ഉറ്റുനോക്കുന്നുണ്ട്.