പി.ബി.യില്* കാരാട്ട് ഒറ്റപ്പെട്ടു: കേന്ദ്ര നേതൃത്വത്തില്* ഭിന്നത രൂക്ഷം
ന്യൂഡല്*ഹി: വി. എസ്സിനു മുന്നില്* പൊളിറ്റ്ബ്യൂറോ ഒരിക്കല്*ക്കൂടി മുട്ടുമടക്കി. ഇടതുമുന്നണിയെ നയിക്കാന്* വി. എസ് വീണ്ടും നിയോഗിക്കപ്പെടുമ്പോള്* ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃനിരയില്* ഒറ്റപ്പെടുകയാണ്. ജനറല്* സെക്രട്ടറിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനം പൊളിറ്റ്ബ്യൂറോ തിരുത്തുന്നത് ഇതു രണ്ടാം തവണ.
വി. എസ്സിനു സീറ്റു നല്*കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്* കാരാട്ട് സ്വീകരിച്ച നിലപാട് വെള്ളിയാഴ്ച ചേര്*ന്ന പൊളിറ്റ്ബ്യൂറോയിലും രൂക്ഷമായ വിമര്*ശനത്തിന് വഴിവെച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ എല്ലാ നീക്കങ്ങള്*ക്കും പി.ബി.യില്* പിന്തുണ ഉറപ്പാക്കിയിരുന്നത് കാരാട്ടും എസ്. രാമചന്ദ്രന്* പിള്ളയും ചേര്*ന്നായിരുന്നു. വി.എസ്സിനെ മുന്നില്* നിര്*ത്തി കേരളത്തില്* വീണ്ടും തിരഞ്ഞെടുപ്പിന് ഇറങ്ങണമെന്ന കേന്ദ്ര നേതൃത്വത്തിലെ ധാരണഅട്ടിമറിക്കുന്നതിന് കൂട്ടുനിന്നതും ഇരുവരുമാണെന്നാണ് പുതിയ സംഭവങ്ങള്* വ്യക്തമാക്കുന്നത്.
പാര്*ട്ടിയിലെ ധാരണ തകര്*ത്ത് വിഭാഗീയമായി സംസ്ഥാന സമിതിയെടുത്ത തീരുമാനത്തെ ന്യായീകരിക്കാനായിരുന്നു ആദ്യ ശ്രമം. സംസ്ഥാന സെക്രട്ടേറിയറ്റില്* വി. എസ്സിനു പിന്തുണയില്ലായിരുന്നെന്ന കാരണമാണ് ഇതിനായി ചൂണ്ടിക്കാട്ടിയത്. എന്നാല്*, കേന്ദ്രീകൃത ജനാധിപത്യം പിന്തുടരുന്ന പാര്*ട്ടിയെന്ന നിലയില്* പി. ബി.യുടെ അഭിപ്രായം നടപ്പാക്കേണ്ടിയിരുന്നെന്ന നിലപാടാണ് മറ്റംഗങ്ങള്* സ്വീകരിച്ചത്. വിഭാഗീയതയുടെ ഭാഗത്തു പാര്*ട്ടി ജനറല്* സെക്രട്ടറി നിലയുറപ്പിക്കുന്ന കാഴ്ചയാണ് അടുത്തിടെ കാണുന്നതെന്ന ആരോപണവും സജീവമാണ്.
തുടര്*ച്ചയായി അച്ചടക്കം ലംഘിക്കുന്നെന്ന് ആരോപിച്ച് വി. എസ്സിനെ പാര്*ട്ടിയില്* നിന്നു പുറത്താക്കണമെന്ന് കേരളത്തിലെ ഔദ്യോഗിക വിഭാഗം നേരത്തേ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെടുത്ത നിലപാടു പോലും കാരാട്ടിന്റെ മൗനാനുവാദത്തോടെയായിരുന്നെന്നാണ് പാര്*ട്ടിയിലെ അടക്കിപ്പിടിച്ച സംസാരം. കേരളത്തിലെ പാര്*ട്ടി പ്രശ്*നങ്ങള്* തീര്*ക്കുന്നതിലും കര്*ക്കശമായി ഇടപെടുന്നതിലും മേല്*ഘടകത്തിനു വീഴ്ചവന്നിട്ടുണ്ടെന്ന് ഒന്നിലധികം തവണ കുമ്പസരിച്ച പാര്*ട്ടിയാണ് സി. പി. എം. തിരുത്തല്* നടപടികള്* സ്വീകരിക്കുന്നതിന് പകരം വിഭാഗീയതയ്ക്ക് ആക്കംകൂട്ടുന്ന നടപടികളാണ് കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തില്* നിന്നുണ്ടാകുന്നതെന്ന പരാതി നേരത്തേ ഉയര്*ന്നിരുന്നു.
ഏറ്റവുമൊടുവിലത്തെ സംഭവത്തില്*, വി. എസ്സിന്റെ സീറ്റിന്റെ കാര്യത്തില്* യെച്ചൂരിയടക്കമുള്ള പി. ബി.യംഗങ്ങള്* കാരാട്ട് സ്വീകരിച്ച നിലപാടിനെ കര്*ക്കശമായിത്തന്നെ വിമര്*ശിച്ചിരുന്നെന്ന സൂചനയാണുള്ളത്. വി. എസ്സും കോടിയേരിയും മത്സരരംഗത്തുണ്ടാകുമെന്ന വ്യക്തമായ സൂചനകളാണ്, സംസ്ഥാന സമിതി സീറ്റ് ചര്*ച്ചയ്ക്ക് ചേരുംമുമ്പ് കേന്ദ്ര നേതാക്കള്* നല്*കിയത്. ഇത് അട്ടിമറിക്കപ്പെട്ടതോടെ, യെച്ചൂരി അടക്കമുള്ള മറ്റ് പി. ബി.അംഗങ്ങള്* കാരാട്ടിന്റെയും രാമചന്ദ്രന്* പിള്ളയുടെയും നിലപാടിനെതിരെ രംഗത്തു വന്നു.
പശ്ചിമ ബംഗാളിലും ഇടപെടാന്* കഴിയാത്ത വിധം കേന്ദ്ര നേതൃത്വം ദുര്*ബലമായി. ഒട്ടേറെ കേന്ദ്ര കമ്മിറ്റി യോഗങ്ങളില്* മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പങ്കെടുക്കാറില്ല. പാര്*ട്ടി കേന്ദ്രനേതൃത്വം ഇത്രയും നിസ്സഹായാവസ്ഥയിലായ സ്ഥിതി മുമ്പുണ്ടായിട്ടില്ല. പാര്*ട്ടിയിലെ മുതിര്*ന്ന നേതാക്കള്*ക്കിടയില്* ഇത്ര ഭിന്നതയും മുമ്പെങ്ങും കണ്ടിട്ടില്ല.
2006-ല്* നടന്ന തിരഞ്ഞെടുപ്പിലും വി. എസ്സിനു സീറ്റു നിഷേധിക്കാന്* തീരുമാനമെടുത്തത് കാരാട്ടിന്റെ സാന്നിധ്യത്തിലായിരുന്നു. അതും പിന്നീട് പൊളിറ്റ് ബ്യൂറോ തിരുത്തി. സീറ്റു നല്*കാനുള്ള തീരുമാനം വി. എസ്സിനെ ക്ലിഫ് ഹൗസില്* വിളിച്ചറിയിക്കാനുള്ള ദൗത്യവും പാര്*ട്ടി നേതൃത്വം കാരാട്ടിനെ ഏല്പിച്ചു.