പ്രകടനങ്ങളില്* കണ്ടത് ജനാഭിലാഷം-വി.എസ്.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പ്രകടനങ്ങളില്* കണ്ടത് ജനാഭിലാഷം-വി.എസ്.

    തിരുവനന്തപുരം: തന്റെ സ്ഥാനാര്*ഥിത്വവുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളില്* നടന്ന പ്രകടനങ്ങളുടെ അടിസ്ഥാനം ജനാഭിലാഷം ആയിരിക്കാമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*. ജനങ്ങള്* അവരുുെട അഭിപ്രായം അധികാരത്തിലിരിക്കുന്നവരേയും മറ്റും അറിയിക്കുന്നതിന് പല സമീപനങ്ങളും കൈക്കൊള്ളും. എല്ലാവിധ വിമര്*ശനങ്ങളും സംയമനത്തോടെ കേട്ട് പരിഹാരം കാണുന്ന പാര്*ട്ടിയാണ് സി.പി.എമ്മെന്നും 'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തില്* അദ്ദേഹം പറഞ്ഞു.

    ''വിമര്*ശനത്തെ പാര്*ട്ടി ഭയപ്പെടില്ല. അവയില്* കഴമ്പുണ്ടോ എന്നുനോക്കി വേണ്ടത് ചെയ്യുക എന്നതാണ് പാര്*ട്ടിയുടെ രീതി. അതാണ് ഇപ്പോള്* ഉണ്ടായതും''-വി.എസ്. പറഞ്ഞു.

    തെരുവിലിറങ്ങിയവരില്* പാര്*ട്ടി പ്രവര്*ത്തകരും ഉണ്ടോയെന്ന ചോദ്യത്തിന് ''അങ്ങനെ നോക്കേണ്ട കാര്യമില്ല. അവര്* ഉന്നയിച്ച ആക്ഷേപങ്ങളില്* കഴമ്പുണ്ടോ എന്നുമാത്രം നോക്കിയാല്* മതി'' എന്നായിരുന്നു മറുപടി.

    താങ്കള്*ക്ക് സ്ഥാനാര്*ഥിത്വം നല്*കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവരില്* സി.പി.എം. പ്രവര്*ത്തകരുണ്ടെങ്കില്* അവരുടെ പേരില്* പാര്*ട്ടി നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന് പാര്*ട്ടി നടപടിയെപ്പറ്റി ഇപ്പോള്* ഒന്നും പറയാനാകില്ലെന്നായിരുന്നു മറുപടി. എന്നാല്* ശരിയായ കാര്യം ഉന്നയിച്ചവരുടെ പേരില്* നടപടി പ്രതീക്ഷിക്കുന്നുമില്ല.

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വി.എസ്. നല്*കിയ പല വാഗ്ദാനങ്ങളും പാലിക്കാതെയാണ് ഇപ്പോള്* തിരഞ്ഞെടുപ്പിനെ നയിക്കാനൊരുങ്ങുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്* മറുപടി ഇങ്ങനെയായിരുന്നു. ''സ്ത്രീപീഡന കേസിലെ കുറ്റവാളികളെ വിലങ്ങുവെയ്ക്കുമെന്ന് ഞാന്* പറഞ്ഞത് ശരിയാണ്. അത് പൂര്*ണമായി പാലിക്കാനായിട്ടില്ല. ഇടമലയാര്* കേസില്* ഞാന്* പോരാട്ടം തുടങ്ങി 22 വര്*ഷം കഴിഞ്ഞാണ് വിധിവന്നത്. പല പോരാട്ടങ്ങളും വിജയത്തിലെത്താന്* കൊല്ലങ്ങളെടുക്കും. എന്നാലും ഞാന്* എന്റെ പോരാട്ടങ്ങളില്* നിന്ന് പിന്മാറില്ല''.

    ''ഞാന്* ഇടപെട്ട അഴിമതി കേസുകളിലുള്ള സമീപനവും ഇതുതന്നെ. ഇതിലും വിട്ടുവീഴ്ചയ്ക്കില്ല''-വി.എസ്. പറഞ്ഞു.

    മൂന്നാര്* കൈയേറ്റം ഒഴിപ്പിക്കല്* അടക്കം ഇടയ്ക്കുവെച്ച് മുടങ്ങിയ പദ്ധതികള്* താങ്കള്* വീണ്ടും അധികാരത്തിലെത്തിയാല്* തുടരുമോയെന്ന ചോദ്യത്തിന് തീര്*ച്ചയായും തുടരുമെന്നായിരുന്നു മറുപടി.

    മൂന്നാറില്* സര്*ക്കാര്* ഭൂമി കൈയേറി ഹോട്ടലുകളും മറ്റും സ്ഥാപിച്ച കൈയേറ്റക്കാരില്* കുറച്ചുപേരെ ഇറക്കിവിടാനായി. എന്നാല്* ഉദ്ദേശിച്ചതുപോലെ ഒഴിപ്പിക്കല്* നടന്നില്ല. എന്നാല്* വീണ്ടും അധികാരത്തില്* വന്നാല്* അത് പുനരാരംഭിക്കുമെന്നും വി.എസ്. പറഞ്ഞു.
Working...
X