അമേരിക്കയോട് വിധേയത്വം: ബി.ജെ.പി.യുടെ എതിര്*പ്പ് പ്രഹസനം -വിക്കിലീക്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അമേരിക്കയോട് വിധേയത്വം: ബി.ജെ.പി.യുടെ എതിര്*പ്പ് പ്രഹസനം -വിക്കിലീക്*സ്

    അമേരിക്കയോട് വിധേയത്വം: ബി.ജെ.പി.യുടെ എതിര്*പ്പ് പ്രഹസനം -വിക്കിലീക്*സ്



    ന്യൂഡല്*ഹി: പാര്*ട്ടിയോഗങ്ങളില്* പറയുന്ന കാര്യങ്ങളല്ല സ്വകാര്യസംഭാഷണത്തില്* ബി.ജെ.പി.യുടെ നിലപാടെന്ന് വിക്കിലീക്*സ് വെളിപ്പെടുത്തല്*.

    അമേരിക്കയുമായുള്ള കേന്ദ്രസര്*ക്കാറിന്റെ നയങ്ങളെ ബി.ജെ.പി. എതിര്*ക്കുന്നത് രാഷ്ട്രീയലാഭത്തിനുവേണ്ടി മാത്രമാണെന്ന് യു.എസ്. എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്* റോബര്*ട്ട് ബ്ലേക്ക് പറയുന്നു. അമേരിക്കന്* ബന്ധത്തിന്റെ കാര്യത്തില്* കോണ്*ഗ്രസിന്റെ അതേ നിലപാടാണ് ബി.ജെ.പി.ക്കുള്ളത്. യു.പി.എ. സര്*ക്കാര്* അമേരിക്കയ്ക്ക് ദാസ്യവേല ചെയ്യുന്നുവെന്ന ബി.ജെ.പി.യുടെ വിമര്*ശം രാഷ്ട്രീയനേട്ടങ്ങള്*ക്കുവേണ്ടി മാത്രമാണ് -വെളിപ്പെടുത്തലില്* പറയുന്നു.

    2005-ലെ ദേശീയ നിര്*വാഹകസമിതി യോഗത്തില്* യു.പി.എ. സര്*ക്കാറിന്റെ അമേരിക്കയോടുള്ള വിധേയത്വത്തെ ബി.ജെ.പി. കഠിനമായി വിമര്*ശിക്കുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്* സ്വകാര്യസംഭാഷണത്തില്* വിദേശനയം സംബന്ധിച്ച പാര്*ട്ടിരേഖ അത്ര ഗൗരവത്തിലെടുക്കേണ്ടതില്ലെന്ന് ബി.ജെ.പി. നേതാക്കള്* അമേരിക്കന്* നയതന്ത്രജ്ഞരോട് പറഞ്ഞു.

    അമേരിക്കയെ പരാമര്*ശിക്കുന്ന തങ്ങളുടെ വിദേശകാര്യപ്രമേയം ആ അര്*ഥത്തിലെടുക്കേണ്ടതില്ലെന്ന് ബി.ജെ.പി. ദേശീയ നിര്*വാഹകസമിതിയംഗം ശേഷാദ്രി ചാരി, റോബര്*ട്ട് ബ്ലേക്കിനോട് പറഞ്ഞു. ഇതെല്ലാം രാഷ്ട്രീയനേട്ടങ്ങള്*ക്ക് വേണ്ടിയുള്ളതുമാത്രമാണെന്ന് ശേഷാദ്രി ചൂണ്ടിക്കാട്ടി. യു.പി.എ. സര്*ക്കാറിന്റെ ഇന്ത്യ-യു.എസ്. ബന്ധത്തില്* ബി.ജെ.പി.ക്ക് യഥാര്*ഥത്തില്* എതിര്*പ്പൊന്നുമില്ലെന്ന് പാര്*ട്ടിവക്താവ് പ്രകാശ് ജാവ്*ദേക്കര്* പറഞ്ഞു. അധികാരത്തിന് പുറത്തിരിക്കുമ്പോള്* യു.പി.എ.യെ ആക്രമിക്കാനാണ് പാര്*ട്ടിക്ക് താത്പര്യം, യുഎസ്-ഇന്ത്യ ബന്ധത്തിലല്ലെന്ന് ജാവ്*ദേക്കര്* വ്യക്തമാക്കി
Working...
X