വിക്കിലീക്*സ് വെളിപ്പെടുത്തല്*: ജാഗ്രത പുലര്*ത്തണമെന്ന് ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിക്കിലീക്*സ് വെളിപ്പെടുത്തല്*: ജാഗ്രത പുലര്*ത്തണമെന്ന് ആന്റണി

    വിക്കിലീക്*സ് വെളിപ്പെടുത്തല്*: ജാഗ്രത പുലര്*ത്തണമെന്ന് ആന്റണി



    ന്യൂഡല്*ഹി: വിക്കിലീക്*സ് വെളിപ്പെടുത്തലുകളുടെ ആധികാരികതയെക്കുറിച്ച് സംശയമുയര്*ത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി വിദേശരാജ്യങ്ങളുമായും വിദേശനയതന്ത്ര ഉദ്യോഗസ്ഥരുമായും ഇടപെടുന്നതില്* ജനങ്ങള്* ജാഗ്രത പുലര്*ത്തണമെന്ന് അഭിപ്രായപ്പെട്ടു. ടെറിട്ടോറിയല്* ആര്*മിയുടെ 61-ാം വാര്*ഷിക പരേഡിന്റെ ഭാഗമായി വാര്*ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    വിക്കിലീക്*സ് വെളിപ്പെടുത്തലുകളുടെ ആധികാരികതയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് ആന്റണി പറഞ്ഞു. മന്ത്രിസഭയുടെ സുരക്ഷാസമിതിയില്* ഇക്കാര്യം ചര്*ച്ചയ്ക്കുവന്നോ എന്നു വ്യക്തമാക്കാന്* അദ്ദേഹം വിസമ്മതിച്ചു.

    2008 ലെ വിശ്വാസവോട്ടില്* പ്രതിപക്ഷ എം.പി.മാരെ സ്വാധീനിക്കാന്* കോണ്*ഗ്രസ് കോടികള്* കോഴ നല്*കിയെന്ന വിക്കിലീക്*സ് വെളിപ്പെടുത്തല്* കോളിളക്കമുണ്ടാക്കിയ സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം.
Working...
X