ട്രിപ്പോളി: ലിബിയന്* സൈന്യത്തെ ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം രൂക്ഷമാക്കി. ഞായറാഴ്ചത്തെ ആക്രമണത്തില്* ചുരുങ്ങിയത് 64 പേര്* കൊല്ലപ്പെട്ടതായും 150 പേര്*ക്ക് പരിക്കേറ്റതായും ലിബിയന്* ടെലിവിഷന്* റിപ്പോര്*ട്ട് ചെയ്തു. ഇറാഖ് യുദ്ധത്തിന് ശേഷം അറബ് ലോകം സാക്ഷ്യം വഹിയ്ക്കുന്ന ഏറ്റവും വലിയ യുദ്ധമാണ് ലിബിയയില്* അരങ്ങേറുന്നത്. 'ഓപ്പറേഷന്* ഒഡിസിഡോണ്*' എന്നു പേരിട്ട പാശ്ചാത്യ ആക്രമണത്തില്* സഖ്യസേന 110 ടോമാഹാക് മിസൈലുകളും 40 ബോംബുകളുമാണ് ലിബിയന്* സേനാകേന്ദ്രങ്ങളില്* വര്*ഷിച്ചത്.
തലസ്ഥാനമായ ട്രിപ്പോളിയും മെഡിറ്ററേനിയന്* തീരത്തെ മിസ്രാത തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപത് സേനാ കേന്ദ്രങ്ങളുമാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കയുടെയും ബ്രിട്ടന്റെയും പടക്കപ്പലുകളിലും അന്തര്*വാഹിനികളിലും നിന്നാണ് മിസൈലുകള്* പ്രയോഗിച്ചത്. ആക്രമണത്തില്* ലിബിയയുടെ വ്യോമത്താവളങ്ങള്*ക്കും സൈനിക സന്നാഹങ്ങള്*ക്കും വന്*നാശം സംഭവിച്ചതായി സഖ്യസേനാ വൃത്തങ്ങള്* അറിയിച്ചു.
തെക്കന്* ട്രിപ്പോളിയില്* കേണല്* ഗദ്ദാഫിയുടെ ആസ്ഥാനമായ ബാബ് അല്* അസീസിയ സൈനികത്താവളത്തിന് സമീപവും സഖ്യസേനാ വിമാനം ബോംബുകള്* വര്*ഷിച്ചു. ഗദ്ദാഫിക്ക് സംരക്ഷണം നല്*കാന്* സൈനികരും അനുയായികളും ഉള്*പ്പെടെ ആയിരത്തിലേറെ വരുന്ന ജനക്കൂട്ടം അല്* അസീസിയ മനുഷ്യകവചമായി നി്ല്*ക്കുകയാണ്.
യൂറോപ്യന്* രാജ്യങ്ങളും ഗള്*ഫ് രാജ്യങ്ങളും ഉള്*പ്പെടെ 22 രാഷ്ട്രങ്ങളാണ് ലിബിയയ്*ക്കെതിരെയുള്ള സൈനിക സഖ്യത്തിലുള്ളത്. ഈ രാജ്യങ്ങളുടെ നേതാക്കള്* ശനിയാഴ്ച പാരീസില്* ചേര്*ന്ന് സൈനികാക്രമണത്തിന് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.
അതേ സമയം പാശ്ചാത്യ ആക്രമണകാരികള്*ക്ക് ശക്തമായ തിരിച്ചടി നല്*കുമെന്ന് ദേശീയ ടെലിവിഷനിലൂടെ ലിബിയന്* ഭരണാധികാരി കേണല്* ഗദ്ദാഫി പ്രഖ്യാപിച്ചു. ലിബിയന്* ജനതയ്ക്ക് ആയുധങ്ങള്* കൈമാറുമെന്നും ഗദ്ദാഫി മുന്നറിയിപ്പ് നല്*കി.
Powered By WizardRSS.com | Full Text RSS Feed | WordPress Plugin