ബോബ് ക്രിസ്*റ്റോ അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബോബ് ക്രിസ്*റ്റോ അന്തരിച്ചു

    mage-21-mov-img.jpg thatsmalayalam.oneindia.in}ബോളിവുഡിലെ പ്രശസ്ത നടന്* ബോബ് ക്രിസ്*റ്റോ (72) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്*ന്നു ബാംഗ്ലൂരില്* ജയദേവ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്*ന്ന് ഞായറാഴ്ചയാണ് ബോബിനെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നെന്ന് ഡോക്ടര്*മാര്* അറിയിച്ചുആന്*ജിയോപ്ലാസ്റ്റി നടത്തിയെങ്കിലും ജീവന്* പിടിച്ചു നിര്*ത്താനായില്ല. ആസ്*ത്രേലിയക്കാരനായ ക്രിസ്*റ്റൊ മലയാളമടക്കം 200ലധികം സിനിമകളിലഭിനയിച്ചിട്ടുണ്ട്. 1980ല്* നടനും സംവിധായകനുമായ സഞ്ജയ് ഖാന്റെ അബ്ദുള്ള എന്ന ചിത്രത്തിലൂടെയാണു ക്രിസ്*റ്റൊ ബോളിവുഡിലെത്തുന്നത്. തുടര്*ന്നു അമിതാഭ് ബച്ചന്* ചിത്രങ്ങളായ നമക് ഹലാല്*, അഗ്*നി പഥ്, കാലിയ, മര്*ദ് എന്നിവയിലും നാസ്തിക്, കുര്*ബാനി, മിസ്റ്റര്* ഇന്ത്യ, രൂപ് കി റാണി ചോരോം ക രാജ, ഗുംരാഹ, സര്*ഫാരോഷ്, കിസ്മത് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്* ചെയ്തു. 80കളിലും 90കളിലും ഇന്ത്യന്* സിനിമകളിലെ പ്രധാന വില്ലന്* കഥാപാത്രമായിരുന്നു.

    എന്*ജിനീയറിങ് ബിരുധദാരിയായ ക്രിസ്*റ്റൊ മോഡലിങ്ങിലൂടെയാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യന്* സിനിമകളോടുള്ള ആവേശം കൊണ്ട് മുംബൈയില്* സ്ഥിരതാമസമാക്കുകയായിരുന്നു. സായിപ്പിന്റെ രൂപമുള്ള വില്ലന്* ബോളിവുഡിന് മാത്രമല്ല തെന്നിന്ത്യന്* സിനിമയ്ക്കും ഏറെ പ്രിയനായിരുന്നു. 2000ല്* ബംഗ്ലൂരിലേക്ക് താമസം മാറിയതിന് ശേഷം യോഗയിലും ബിസ്സിനസ്സിലും ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X