മകളെ ശല്യം ചെയ്തത് ചോദിച്ചതിന് കുത്തിക്കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകളെ ശല്യം ചെയ്തത് ചോദിച്ചതിന് കുത്തിക്കൊന്നു

    ചെങ്ങന്നൂര്*: മകളെ ശല്യം ചെയ്തതിനെതിരെ പരാതി നല്*കിയ പിതാവിനെ യുവാവ് കുത്തിക്കൊന്നു. കല്ലിശേരി സ്വദേശി അശോക് കുമാര്* ആണു മരിച്ചത്. മകളെ വര്*ഷയെ കോളജില്* കൊണ്ടു വിടാന്* പോകും വഴിയാണു യുവാവിന്റെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ വര്*ഷയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്* പ്രവേശിപ്പിച്ചു.

    മാക്ഫാസ്റ്റ് കോളജില്* ഒന്നാംവര്*ഷ എംബിഎ വിദ്യാര്*ഥിനിയാണു വര്*ഷ. കോട്ടയം പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ ജീവനക്കാരനാണ് അശോക് കുമാര്*. ചെങ്ങന്നൂര്* സ്വദേശിയായ യുവാവാണ് ഇരുവരെയും കുത്തിയതെന്നാണു വിവരം. ഇയാള്*ക്കെതിരെ അശോക് കുമാര്* നേരത്തെ പരാതി നല്*കിയിരുന്നു. യുവാവിന്റെ കൂടുതല്* വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല. വര്*ഷയുടെ ട്വിറ്ററിലും ഓര്*ക്കൂട്ടിലുമൊക്കെ യുവാവ് മോഷം കമന്റുകള്* എഴുതിയിട്ടിരുന്നതായും സൂചനകളുണ്ട്.

    ഓടിക്കൂടിയ നാട്ടുകാര്* ഇയാളെ പിടികൂടി പൊലീസില്* ഏല്*പ്പിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തു വരികയാണ്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X