ഡിഎംകെ ക്യാമ്പില്* വടിവേലു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡിഎംകെ ക്യാമ്പില്* വടിവേലു

    കരുണാനിധിക്കും അദ്ദേഹത്തിന്റെ പാര്*ട്ടിയ്ക്കും വേണ്ടി വോട്ടുചോദിക്കാന്* ഹാസ്യതാരം വടിവേലു എത്തുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി കരുണാനിധിയെ അദ്ദേഹത്തിന്റെ വസതിയില്* സന്ദര്*ശിച്ച വടിവേലു ഡിഎംകെ സ്ഥാനാര്*ഥികള്*ക്കുവേണ്ടി പ്രചാരണം നടത്താന്* സന്നദ്ധനാണെന്ന് അറിയിക്കുകയായിരുന്നു.നേരത്തെ ഡിഎംകെയില്* ചേര്*ന്ന ഹാസ്യതാരം തിരഞ്ഞെടുപ്പില്* മത്സരിയ്ക്കാനുണ്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്* ഡിഎംകെ സ്ഥാനാര്*ഥകളുടെ പട്ടിക പുറത്തുവിട്ടതോടെ വടിവേലു ഉണ്ടാകില്ലെന്ന് ഉറപ്പായി. തന്റെ എതിരാളിയായ വിജയകാന്തിന്റെ ഡിഎംഡികെയെ എതിര്*ത്തുകൊണ്ടാണ് വടിവേലു രാഷ്ട്രീയത്തിലെത്തിയത്. വിജയകാന്തിന്റെ പാര്*ട്ടി ജയലളിതയുടെ പാളയത്തിലാണ് നിലയുറപ്പിച്ചിരിയ്ക്കുന്നത്.

    ഉപമുഖ്യമന്ത്രിയും കരുണാനിധിയുടെ ഇളയ പുത്രനുമായ എം.കെ.സ്റ്റാലിന്*, കേന്ദ്രമന്ത്രി എം.കെ. അഴഗിരി എന്നിവരുടെ സാന്നിധ്യത്തിലാണ് വടിവേലു ഡിഎംകെയ്ക്ക് വേണ്ടി പ്രചരണരംഗത്തുണ്ടാകുമെന്ന രംഗം പ്രഖ്യാപിച്ചത്.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X