കോണ്*ഗ്രസ് സഖ്യം; എംആര്* മുരളിയെ പുറത്താക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസ് സഖ്യം; എംആര്* മുരളിയെ പുറത്താക്കി

    പാലക്കാട്: ഇടതുപകഷ ഏകോപന സമിതിയില്* നിന്നും ഷൊര്*ണൂര്* നഗരസഭാ ചെയര്*മാന്* മുരളി.എംആര്*. മുരളിയെ പുറത്താക്കി. സംഘടനയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി കോണ്*ഗ്രസുമായി സഹകരിച്ചതിനെ തുടര്*ന്നാണ് നടപടി. അവസരവാദ രാഷ്ട്രീയത്തെ അംഗീകരിക്കാന്* കഴിയില്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാക്കള്* അറിയിച്ചു.ഇടത് ഏകോപനസമിതി സംസ്ഥാന ജനറല്* സെക്രട്ടറിയായിരുന്ന മുരളിയെ ഈ സ്ഥാനത്തുനിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. ഇപ്പോള്* മുരളി ഷൊര്*ണ്ണൂര്* മണ്ഡലത്തില്* യുഡിഎഫ് പിന്തുണയോടെ മത്സരിച്ചേക്കുമെന്ന വാര്*ത്തകള്*ക്കിടെയാണ് നടപടി.

    ഷൊര്*ണൂര്* നഗരസഭാ കൌണ്*സിലറായിരിക്കെ സിപിഎമ്മുമായി തെറ്റിയ മുരളിയുടെ നേതൃത്വത്തിലാണ് ഇടതു വിമതര്* ഇടതുപക്ഷ ഏകോപന സമിതി രൂപീകരിച്ചത്.

    കഴിഞ്ഞ ദിവസം ചാനലിന്റെ ആഭിമുഖ്യത്തില്* നടന്ന തിരഞ്ഞെടുപ്പ് ചര്*ച്ചയില്* സിപിഎമ്മിനെ തോല്*പ്പിയ്ക്കാന്* ആരുമായും കൂട്ടുകൂടുമെന്ന് മുരളി പറഞ്ഞിരുന്നു. ഇതാണ് തിടുക്കത്തിലുള്ള നടപടിയ്ക്ക് കാരണമെന്നാണ് സൂചന.

    എന്നാല്* തന്നെ ആര്*ക്കും പുറത്താക്കാന്* കഴിയില്ലെന്ന് എംആര്* മുരളി പ്രതികരിച്ചു. സിപിഎമ്മിന്റെ അച്ചാരം വാങ്ങിയാണ് ഏകോപന സമിതിക്കാര്* പ്രവര്*ത്തിക്കുന്നതെന്നും മുരളി പറഞ്ഞു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X