വിക്കിലീക്*സ് സഭയെ ഇളക്കിമറിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിക്കിലീക്*സ് സഭയെ ഇളക്കിമറിച്ചു

    ദില്ലി: വിക്കിലീക്*സ് വെളിപ്പെടുത്തലിനെച്ചൊല്ലി പാര്*ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. 2008ലെവിശ്വാസ വോട്ടെടുപ്പില്* വിജയിക്കാന്* കോണ്*ഗ്രസ് നേതാക്കള്* കോഴ നല്*കിയെന്ന വിക്കിലീക്*സ് വെളിപ്പെടുത്തലാണ് സഭകളെ ഇളക്കിമറിച്ചത്. ലോക്*സഭയില്* പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്*കി. ബഹളത്തെ തുടര്*ന്ന് രാജ്യസഭ രാവിലെ അല്*പ്പനേരം നിര്*ത്തിവെച്ചു. വിഷയം ചര്*ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്*കി. ഈ വിഷയം പരിഗണിയ്ക്കാമെന്ന് ലോക്*സഭ സ്പീക്കര്* മീരാകുമാര്* അറിയിച്ചു. ഇതംഗീകരിച്ച പ്രതിപക്ഷം വിക്കിലീക്*സ് വെളിപ്പെടുത്തല്* സംബന്ധിച്ചു വിശദമായ ചര്*ച്ച നടത്തണമെന്ന് എന്നാവശ്യപ്പെട്ടു ബഹളം വയ്ക്കുകയായിരുന്നു.

    പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്*ശനങ്ങളാണ് ഉന്നയിച്ചത്. സുഷമ സ്വരാജ്, സിപിഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ശരദ് യാദവ് എന്നിവര്* സംസാരിച്ചു. അടിയന്തരമായി വിഷയം ചര്*ച്ച ചെയ്യണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

    ധനബില്* പാസാക്കിയതിന് ശേഷം ചര്*ച്ച ചെയ്യാമെന്ന് മന്ത്രി പവന്*കുമാര്* ബന്*സാലും പ്രണബ് മുഖര്*ജിയും മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടര്*ന്ന് ഉച്ചയ്ക്ക് 2.00 വരെ ഇരുസഭകളും നിര്*ത്തിവെക്കുന്നതായി സ്?പീക്കര്* പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം സഭ ചേര്*ന്നെങ്കിലും ബഹളത്തെ തുടര്*ന്ന് രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
Working...
X