വരുന്നൂ ഇന്ത്യന്* ക്രെഡിറ്റ് കാര്*ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വരുന്നൂ ഇന്ത്യന്* ക്രെഡിറ്റ് കാര്*ഡ്

    വരുന്നൂ ഇന്ത്യന്* ക്രെഡിറ്റ് കാര്*ഡ്


    മുംബൈ: ക്രെഡിറ്റ് കാര്*ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്*കാര്*ഡ് എന്നിവയോട് മത്സരിക്കാന്* ഇന്ത്യന്* പേയ്*മെന്റ് പ്രോസസിങ് പ്ലാറ്റ്*ഫോം വരുന്നു. ഇന്ത്യാപേ എന്ന പേരിലുള്ള ഇത് രണ്ട് വര്*ഷത്തിനുള്ളില്* രംഗത്തെത്തും. പൂര്*ണമായും ഇന്ത്യന്* സാങ്കേതികതയില്* വികസിപ്പിക്കുന്ന ഇന്ത്യാപേ കാര്*ഡിന് റിസര്*വ് ബാങ്കിന്റെ പിന്തുണയുമുണ്ടാവും. നാഷണല്* പേയ്*മെന്റ്*സ് കോര്*പ്പറേഷന്* ഓഫ് ഇന്ത്യ (എന്*പിസിഐ)യാണ് ഇത് വികസിപ്പിക്കുന്നത്.

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്* ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്*സി ബാങ്ക് തുടങ്ങിയ മുന്*നിര ബാങ്കുകള്* ചേര്*ന്നാണ് എന്*പിസിഐ പ്രൊമോട്ട് ചെയ്യുന്നത്. വിദേശ ബാങ്കുകളായ സിറ്റിബാങ്ക്, എച്ച്എസ്ബിസി എന്നിവയും ഈ കൂട്ടായ്മയിലുണ്ട്.

    ഇന്ത്യാപേയുടെ വരവ് ക്രെഡിറ്റ് കാര്*ഡ് രംഗത്ത് വിസ, മാസ്റ്റര്*കാര്*ഡ് എന്നിവയുടെ മേധാവിത്വം തകര്*ക്കുമെന്ന് മാത്രമല്ല ബാങ്കുകളുടെ ട്രാന്*സാക്ഷന്* നിരക്കുകള്* കുറയ്ക്കുകയും ചെയ്യും.

    രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്*ഡുകളാണ് (ക്രെഡിറ്റ് കാര്*ഡും ഡെബിറ്റ് കാര്*ഡും) നിലവിലുള്ളത്. ഇവയുടെ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്*കാര്*ഡ് എന്നീ കമ്പനികളുടെ പേയ്*മെന്റ് പ്രോസസിങ് പ്ലാറ്റ്*ഫോം ആണ് ഉപയോഗിക്കുന്നത്. ഇത്തരം കാര്*ഡുകള്* ഓരോ തവണ എടിഎം കേന്ദ്രങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ഉപയോഗിക്കുമ്പോള്* ബാങ്കുകള്* ഈ കമ്പനികള്*ക്ക് പ്രോസസിങ് ഫീസ് നല്*കണം. ഇത് കോടികള്* വരും. വലിയൊരളവോളം ഇത് കുറയ്ക്കാന്* ഇന്ത്യാപേ സഹായിക്കും.

    ഓരോ ദിവസവും കഴിയുംതോറും കാര്*ഡ് വഴിയുള്ള പണമിടപാട് നടത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തില്* ഇന്ത്യയുടെ സ്വന്തം പേയ്*മെന്റ് സംവിധാനം വരേണ്ടത് അത്യാവശ്യമാണെന്ന് ബാങ്കിങ് രംഗത്ത് ചര്*ച്ച നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ബാങ്കിങ് മേഖല ഒന്നടങ്കം ഇന്ത്യാപേ സംവിധാനത്തെ സ്വാഗതം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

    മലേഷ്യ, ചൈന എന്നീ രാജ്യങ്ങള്* ഇതിനോടകം സ്വന്തം പേയ്*മെന്റ് പ്രോസസിങ് പ്ലാറ്റ്*ഫോം വികസിപ്പിച്ചിട്ടുണ്ട്.
Working...
X