എം.ആര്*.മുരളിയെ ഇടത് ഏകോപനസമിതിയില്* നിന്ന് പുറത്താക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    എം.ആര്*.മുരളിയെ ഇടത് ഏകോപനസമിതിയില്* നിന്ന് പുറത്താക്കി

    എം.ആര്*.മുരളിയെ ഇടത് ഏകോപനസമിതിയില്* നിന്ന് പുറത്താക്കി


    കോഴിക്കോട്: ഷൊര്*ണ്ണൂര്* നഗരസഭാ ചെയര്*മാന്* എം.ആര്*.മുരളിയെ ഇടതുപക്ഷ ഏകോപനസമിതിയില്* നിന്ന് പുറത്താക്കി. കോണ്*ഗ്രസുമായി ചേര്*ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്* മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അവസരവാദ രാഷ്ട്രീയത്തെ അംഗീകരിക്കാന്* കഴിയില്ലെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാക്കള്* അറിയിച്ചു.

    ഇടത് ഏകോപനസമിതി സംസ്ഥാന ജനറല്* സെക്രട്ടറിയായിരുന്ന മുരളിയെ ഈ സ്ഥാനത്തുനിന്ന് നേരത്തെ തന്നെ നീക്കിയിരുന്നു. സി.പി.എമ്മില്* നിന്ന് പുറത്താക്കപ്പെട്ട മുരളി സ്വതന്ത്രനായി കോണ്*ഗ്രസ് പിന്തുണയോടെ മത്സരിച്ചാണ് ഷൊര്*ണൂര്* നഗരസഭാ ചെയര്*മാനായത്. സി.പി.എമ്മില്* നിന്ന് പുറത്താക്കപ്പെട്ടതോടെ സി.പി.എം. വിമത സംഘടനയായ ഇടതുപക്ഷ ഏകോപനസമിതിയുടെ സംഘാടനത്തില്* മുഖ്യപങ്കുവഹിക്കുകയും ചെയ്തു.

    പ്രാദേശിക തലത്തില്* കോണ്*ഗ്രസ് പിന്തുണയ്ക്കുന്നതില്* തന്നെ ഏകോപനസമിതിയില്* വിമര്*ശനമുണ്ടായിരുന്നെങ്കിലും ശക്തമായ നടപടിയെടുത്തിരുന്നില്ല. എന്നാല്* നിയമസഭയിലേക്ക് കോണ്*ഗ്രസ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കാന്* തീരുമാനിച്ചതാണ് പുറത്താക്കാന്* കാരണമെന്ന് നേതാക്കള്* വിശദീകരിച്ചു. എന്നാല്* തന്നെ ആര്*ക്കും പുറത്താക്കാന്* കഴിയില്ലെന്ന് എം.ആര്*.മുരളി പ്രതികരിച്ചു. സി.പി.എമ്മിന്റെ അച്ചാരം വാങ്ങിയാണ് ഏകോപന സമിതിക്കാര്* പ്രവര്*ത്തിക്കുന്നതെന്നും മുരളി പറഞ്ഞു.
Working...
X