വിക്കിലീക്*സ് വെളിപ്പെടുത്തല്*: ഇരുസഭകളിലും ബഹളം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വിക്കിലീക്*സ് വെളിപ്പെടുത്തല്*: ഇരുസഭകളിലും ബഹളം

    വിക്കിലീക്*സ് വെളിപ്പെടുത്തല്*: ഇരുസഭകളിലും ബഹളം

    ന്യൂഡല്*ഹി: പാര്*ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളത്തില്* മുങ്ങി. വിശ്വാസ വോട്ടെടുപ്പില്* വിജയിക്കാന്* കോണ്*ഗ്രസ് നേതാക്കള്* കോഴ നല്*കിയെന്ന വിക്കിലീക്*സ് വെളിപ്പെടുത്തലില്* പശ്ചാത്തലത്തിലാണ് സഭയില്* പ്രതിപക്ഷം ബഹളം വെച്ചത്. ലോക്*സഭയില്* പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പ്രധാനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്*കി.

    ബഹളത്തെ തുടര്*ന്ന് രാജ്യസഭ അല്*പ്പനേരം നിര്*ത്തിവെച്ചു. വിഷയം ചര്*ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്*കി. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്*ശനങ്ങളാണ് ഉന്നയിച്ചത്. സുഷമ സ്വരാജ്, സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ശരദ് യാദവ് എന്നിവര്* സംസാരിച്ചു. അടിയന്തരമായി വിഷയം ചര്*ച്ച ചെയ്യണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ശൂന്യവേളയില്* വിഷയം പരിഗണിക്കാമെന്ന് സ്​പീക്കര്* അറിയിച്ചു.

    ധനബില്* പാസാക്കിയതിന് ശേഷം ചര്*ച്ച ചെയ്യാമെന്ന് മന്ത്രി പവന്*കുമാര്* ബന്*സാലും പ്രണബ് മുഖര്*ജിയും മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടര്*ന്ന് ഉച്ചയ്ക്ക് 2.00 വരെ ഇരുസഭകളും നിര്*ത്തിവെക്കുന്നതായി സ്​പീക്കര്* പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം സഭ ചേര്*ന്നെങ്കിലും ബഹളത്തെ തുടര്*ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്
Working...
X