ന്യൂഡല്*ഹി: നടപ്പുസാമ്പത്തിക വര്*ഷം അവസാനിക്കുന്നതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ കാര്* നിര്*മാതാക്കളാവും. ഇത്തവണ രാജ്യത്തെ കാര്* ഉല്പാദനം 30 ലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്*ഷം വരെ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ ബ്രസീലിനെ പിന്തള്ളിയാണ് ആറാം സ്ഥാനം കൈയടക്കുന്നത്. ഇതോടെ അഞ്ചാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയ്ക്ക് പിന്നിലായിരിക്കും ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്* ഇടത്തരക്കാരുടെ ക്രയശേഷി വര്*ധിച്ചതും വൈവിധ്യമാര്*ന്ന പുത്തന്* മോഡലുകള്* വഴി ഉപഭോക്താക്കളെ ആകര്*ഷിക്കാന്* കഴിഞ്ഞതുമാണ് കാര്* വില്പന വന്*തോതില്* ഉയരാന്* കാരണം.
നിലവില്* ലോകത്തില്* കാര്* നിര്*മാണത്തില്* ഒന്നാം സ്ഥാനത്ത് നില്*ക്കുന്നത് ചൈനയാണ്. 1.38 കോടി കാറുകളാണ് അവിടെ നിര്*മിക്കുന്നത്. ഇത്തവണ ഏപ്രിലിനും ഫിബ്രവരിക്കുമിടയില്* ഇന്ത്യയില്* 26.78 ലക്ഷം കാറുകളാണ് ഉല്പാദിപ്പിച്ചത്. മാര്*ച്ചോടെ ഇത് 30 ലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്* ഓട്ടോമൊബൈല്* മാനുഫാക്ചറേഴ്*സിന്റെ (സിയാം) നേരത്തെയുള്ള കണക്കനുസരിച്ച് ഇന്ത്യ 2015 ഓടെ ആറാം സ്ഥാനത്തെത്തുമെന്നായിരുന്നു പ്രവചിച്ചിരുന്നത്.
നിലവിലുള്ള പ്രവണതയനുസരിച്ച് അടുത്ത സാമ്പത്തിക വര്*ഷത്തിലും കാര്* ഉല്പാദനം 14-16 ശതമാനം വര്*ധിക്കാനാണ് സാധ്യതയെന്ന് സിയാം അധികൃതര്* വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്* 2011-12ല്* രാജ്യത്തെ കാര്* ഉല്പാദനം 34.5 ലക്ഷത്തിലെത്തും.
പുതിയ മോഡലുകള്* പുറത്തിറക്കുമ്പോള്* പൊതുവെ വില്പന വര്*ധിക്കുന്നുണ്ടെന്ന് മാരുതി സുസുക്കിയുടെ ചീഫ് ജനറല്* മാനേജര്* (മാര്*ക്കറ്റിങ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു. മാരുതി 2010ല്* പുറത്തിറങ്ങിയ ആള്*ട്ടോ കെ 10, ഈകോ എന്നിവ ഇതിന് ഉദാഹരണമാണ്. നടപ്പുസാമ്പത്തിക വര്*ഷത്തില്* മാരുതി വിറ്റഴിച്ച 10 ലക്ഷം കാറുകളില്* 15 ശതമാനം വില്പന ഇവയില്* നിന്നായിരുന്നു. സാമ്പത്തിക വളര്*ച്ച നിലനില്*ക്കുകയാണെങ്കില്* ഈ പ്രവണത തുടരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2011-12 വര്*ഷത്തില്* പുതിയ 50 മോഡലുകളാണ് കാര്* കമ്പനികള്* ഇന്ത്യയില്* അവതരിപ്പിക്കാനിരിക്കുന്നത്. മാരുതിയുടെ ആര്* 3, ഹോണ്ടയുടെ ബ്രിയോ, ടൊയോട്ടയുടെ ലിവ, ജനറല്* മോട്ടോഴ്*സിന്റെ സെയില്* തുടങ്ങിയവ ഇതില്* ഉള്*പ്പെടുന്നു. ഇന്ത്യയിലെ പല കാര്* കമ്പനികളും നിര്*മാണശേഷി വര്*ദ്ധിപ്പിച്ചുവരികയുമാണ്. 10 ലക്ഷം കാറുകളുടെയെങ്കിലും അധിക ഉല്പാദനമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്* നിര്*മാതാക്കളായ മാരുതി സുസുക്കി ഹരിയാണയില്* പുതിയ പ്ലാന്*റ് നിര്*മിച്ചുവരികയാണ്. ഇവിടെ പ്രതിവര്*ഷം 2.5 ലക്ഷം കാറുകളാണ് ശേഷി. റിനോ ചെന്നൈയില്* അടുത്ത വര്*ഷം തുറക്കാനിരിക്കുന്ന പ്ലാന്*റിന്റെ ശേഷി രണ്ട് ലക്ഷമാണ്. ജനറല്* മോട്ടോഴ്*സ് ഉല്പാദനം ഒരു ലക്ഷം കണ്ട് വര്*ധിപ്പിക്കാനുള്ള നിക്ഷേപം നടത്തുകയാണ്. ടൊയോട്ടയാകട്ടെ, ശേഷി 60,000 യൂണിറ്റ് ഉയര്*ത്താനുള്ള ശ്രമത്തിലും