വി.എസ്. മുന്നണിയെ നയിക്കുമെന്ന് ഇ.പി.ജയരാജന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസ്. മുന്നണിയെ നയിക്കുമെന്ന് ഇ.പി.ജയരാജന്*

    കണ്ണൂര്*: തിരഞ്ഞെടുപ്പില്* ജയിച്ചാല്* വി.എസ്. അച്യുതാനന്ദന്* ഇടതുമുന്നണിയെ നയിക്കുമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്*. എല്*.ഡി.എഫിനെ വി.എസ്സാണ് നയിക്കുന്നതെന്നും അടുത്ത മുഖ്യമന്ത്രി അദ്ദേഹം തന്നെയാകുമെന്നും ഒരു മാധ്യമത്തിനും ഇക്കാര്യത്തില്* സംശയം വേണ്ടെന്നും ജയരാജന്* പറഞ്ഞു. പി.ജയരാജന്*, എം.വി.ജയരാജന്*, പി.കെ.ശ്രീമതി തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.

    കണ്ണൂരില്* വിവിധ തിരഞ്ഞെടുപ്പ് പരിപാടികള്*ക്കും എ.കെ.ജി. രക്തസാക്ഷി ദിനാചരണത്തിലും പങ്കെടുക്കാനെത്തിയ വി.എസ് പങ്കെടുത്ത വേദിയിലായിരുന്നു മട്ടന്നൂരിലെ ഇടതുസ്ഥാനാര്*ത്ഥി കൂടിയായ ജയരാജന്റെ പ്രസംഗം. തിരഞ്ഞെടുപ്പില്* വി.എസിനെ മത്സരിപ്പിക്കരുതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്* ആവശ്യപ്പെട്ടവരില്* ഒരാള്* ജയരാജനായിരുന്നുവെന്ന് നേരത്തെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു.

    കഴിഞ്ഞദിവസം വി.എസിനെ രൂക്ഷമായി വിമര്*ശിച്ച് പാലക്കാട്ട് പ്രസംഗിച്ച ടി. ശിവദാസമേനോന്* തുടര്*ന്ന് വി.എസ്. പങ്കെടുത്ത ചടങ്ങില്* അദ്ദേഹത്തെ പുകഴ്ത്തി സംസാരിച്ചത് വാര്*ത്താപ്രാധാന്യം നേടിയിരുന്നു. ഇതിന് സമാനമായ രീതിയിലായിരുന്നു കണ്ണൂരില്* ജയരാജന്റെ പ്രസംഗം.

    അതേസമയം ജയിച്ചാല്* ആര് മുഖ്യമന്ത്രിയാകും എന്നത് പാര്*ട്ടി തീരുമാനിക്കുമെന്നും നേരത്തെ പ്രഖ്യാപിക്കുന്ന രീതി സി.പി.എമ്മിനില്ലെന്നും കോടിയേരി ബാലകൃഷ്ണന്* കഴിഞ്ഞദിവസം പറഞ്ഞത്. തിങ്കളാഴ്ച്ച രാത്രി കണ്ണൂര്* റെയില്*വേ സ്റ്റേഷനിലെത്തിയ വി.എസിന് ആവേശോജ്വലമായ സ്വീകരണമാണ് പാര്*ട്ടി പ്രവര്*ത്തകര്* നല്*കിയത്.

    ജില്ലയില്* വിവിധ തിരഞ്ഞെടുപ്പ് കണ്*വെന്*ഷനുകളില്* വി.എസ്. പ്രസംഗിക്കും. താന്* തിരഞ്ഞെടുപ്പില്* മത്സരിക്കാന്* സന്നദ്ധനാണെന്ന് വി.എസ് നേരത്തെ വ്യക്തമാക്കിയത് രൂക്ഷമായി വിമര്*ശിച്ച നേതാവായിരുന്നു ഇ.പി.ജയരാജന്*. കമ്യൂണിസ്റ്റ് ക്വാളിറ്റിയില്ലാത്തവരാണ് ഇത്തരം പ്രസ്താവനകള്* നടക്കുകയെന്നായിരുന്നു ഇതിനെക്കുറിച്ച് ജയരാജന്* നേരത്തെ പ്രതികരിച്ചത്
Working...
X