ജപ്പാന്* സുനാമി: മരണം 9,000 കവിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ജപ്പാന്* സുനാമി: മരണം 9,000 കവിഞ്ഞു

    ടോക്യോ: ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ച ജപ്പാനില്* മരിച്ചവരുടെ എണ്ണം 9,000 കവിഞ്ഞതായി റിപ്പോര്*ട്ട്. ജപ്പാന്* സുരക്ഷാ വിഭാഗം നല്*കിയ ഔദ്യോഗിക റിപ്പോര്*ട്ടിലേതാണ് ഈ കണക്ക്. 20,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ കണക്ക്. അതേസമയം മരണസംഖ്യ 10,000 കവിയുമെന്ന് ഉറപ്പായിട്ടുണ്ട്.

    ക്യോഡോ ന്യൂസ് ഏജന്*സിയാണ് ഇത് സംബന്ധിച്ച റിപ്പോര്*ട്ട് പുറത്തുവിട്ടത്. ഫുക്കുഷിമ ആണവ നിലയത്തിലെ ആണവ വികിരണം സൃഷ്ടിച്ച ഭീതിയും ഇതുവരെ അവസാനിച്ചിട്ടില്ല. ആണവ പ്ലാന്റില്* നിന്ന് ഇപ്പോഴും ചൂടും പുകയും ഉയരുന്നുണ്ട്. സുനാമിയും ഭൂകമ്പവും വിതച്ച ദുരിത മേഖലകളില്* രക്ഷാപ്രവര്*ത്തനം ഇപ്പോഴും തുടരുകയാണ്.
Working...
X