നിയമസഭാ തിരഞ്ഞെടുപ്പില്* ഇടതുമുന്നണിയുടെ നയവും നിലപാടുതറയും വ്യക്തമാക്കി വി.എസ്. പ്രചാരണയുദ്ധത്തിനിറങ്ങി. ഇടതുമുന്നണിയുടെ പടനായകനില്*നിന്ന് എതിരാളി ഒരുദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്ന സന്ദേശവും വി.എസ്. നല്*കുന്നു.
സ്ഥാനാര്*ഥിത്വം സംബന്ധിച്ച ആശങ്കയും അനിശ്ചിതത്വവും ഒടുങ്ങിയതോടെ വിജയിയുടെ ആത്മവിശ്വാസവും ശരീരഭാഷയുമായാണ് വി.എസ്സിന്റെ പടപ്പുറപ്പാട്. അണികളില്*നിന്ന് അനുനിമിഷം ആവേശം ഉള്*ക്കൊണ്ട് പ്രായവും ക്ഷീണവും മറന്ന് ഈതിരഞ്ഞെടുപ്പില്* എതിരാളികളെ അരിഞ്ഞുവീഴ്ത്താനുറച്ചുതന്നെയാണ് ഇടതുമുന്നണിയുടെ നായകന്റെ ചലനങ്ങളും വാക്കുകളും. മലമ്പുഴമണ്ഡലത്തില്* സ്ഥാനാര്*ഥിയായശേഷം ആദ്യമായി പാലക്കാട്ടെത്തിയ വി.എസ്. അച്യുതാനന്ദന്* വ്യക്തമായസന്ദേശമാണ് സ്വന്തംഅണികള്*ക്കും എതിരാളികള്*ക്കും നല്*കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വന്തമായ അജന്*ഡയുണ്ടെന്നും കുറഞ്ഞസമയം കൊണ്ടുതന്നെ അദ്ദേഹം ബോധ്യപ്പെടുത്തി.
അഴിമതിക്കെതിരായ കുരിശുയുദ്ധം തുടരുമെന്നും പെണ്*കുട്ടികളെ ഉപയോഗിച്ചശേഷം തെരുവിലേക്ക് വലിച്ചെറിയുന്നവരെ കല്*ത്തുറുങ്കിലടയ്ക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളിലൂടെ പോരാളിയെന്ന പരിവേഷം കൂടുതല്* ശക്തമായി ജനങ്ങളിലെത്തിക്കാനാണ് വി.എസ്. ബുദ്ധിപൂര്*വം ശ്രമിക്കുന്നത്. ഭരണനേട്ടങ്ങളും വികസനവും വോട്ടായിമാറില്ലെന്ന് ലോക്*സഭാ തിരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും ബോധ്യപ്പെടുത്തിയ സാഹചര്യത്തില്* തന്ത്രങ്ങളും ചുവടുകളും മാറ്റിപരീക്ഷിക്കാനുള്ള ശ്രമമാണ് വി.എസ്സിന്റേത്.
പാലക്കാട് ജങ്ഷന്* റെയില്*വേസ്റ്റേഷനില്* ആവേശംകൊണ്ട് മതിമറന്ന പാര്*ട്ടിക്കാരുടെ നടുവിലേക്കാണ് വി.എസ്. വന്നെത്തിയത്. വി.എസ്സിന് സ്വാഗതമെന്ന് രേഖപ്പെടുത്തിയ ചിത്രസഹിതമുള്ള പ്ലക്കാര്*ഡുകളുമായി നൂറുകണക്കിന് പ്രവര്*ത്തകര്* പ്രിയസഖാവിനെ ഏറ്റുവാങ്ങുകയായിരുന്നു. പുറമെ കാണിച്ചില്ലെങ്കിലും അണികളുടെ സ്*നേഹപ്രകടനം വി.എസ്സിനെ വികാരഭരിതനാക്കുന്നുവെന്നത് വ്യക്തമായിരുന്നു. ആദ്യം നാലാംനമ്പര്* പ്ലാറ്റ്*ഫോമില്* അമൃത എക്*സ്പ്രസ് എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും പിന്നീട് ഒന്നാംനമ്പര്* പ്ലാറ്റ്*ഫോമിലാക്കി. ഇതോടെ, വണ്ടിയില്*നിന്നിറങ്ങി വാഹനവ്യൂഹത്തിനടുത്തെത്താന്* വി.എസ്സിന് 300 മീറ്ററിലധികം നടക്കേണ്ടിവന്നു. പക്ഷേ, പ്രായമോ ക്ഷീണമോ തെല്ലുമേശാത്തമട്ടില്* ഉറച്ച ചുവടുകളോടെ പ്രസരിപ്പോടെയായിരുന്നു വി.എസ്സിന്റെ ചലനങ്ങള്*.
സ്റ്റേഷന്*മന്ദിരത്തിന് പുറത്തെത്തിയ വി.എസ്. പ്രവര്*ത്തകരോട് സംസാരിച്ചത് ഏതാനും വാക്കുകള്*മാത്രം. പെണ്*വാണിഭക്കാരെയും അഴിമതിക്കാരെയും തോല്പിച്ച് തുന്നംപാടിക്കണമെന്നും പുതിയൊരു കേരളസൃഷ്ടിക്കായുള്ള യജ്ഞത്തില്* പങ്കാളികളാകാനുമുള്ള ആഹ്വാനംമാത്രം.
മണിക്കൂറുകള്*ക്കുശേഷം ടൗണ്*ഹാളില്* മലമ്പുഴമണ്ഡലം തിരഞ്ഞെടുപ്പ് കണ്*വെന്*ഷനില്* വി.എസ്സിന്റെ പ്രസംഗം റെയില്*വേസ്റ്റേഷനില്* രണ്ടുവാചകത്തില്* പറഞ്ഞതിന്റെ വിപുലീകരണവും വിശദീകരണവുമായിരുന്നു.
പെണ്*വാണിഭക്കാരെയും അഴിമതിക്കാരെയും മാഫിയകളെയും തുറുങ്കിലടയ്ക്കുന്ന യജ്ഞം പൂര്*ത്തിയാക്കാന്* ഇടതുമുന്നണി വീണ്ടും അധികാരത്തില്* വരണമെന്നതിനാണ് വി.എസ്. ഏറ്റവും ഊന്നല്* നല്*കിയത്.
ബാലകൃഷ്ണപിള്ളയെയും കുഞ്ഞാലിക്കുട്ടിയെയും ഉമ്മന്*ചാണ്ടിയെയുമൊക്കെ നിര്*ദാക്ഷിണ്യം ആക്രമിക്കാനും വി.എസ്. മറന്നില്ല. പ്രതിരോധമല്ല ആക്രമണമാണ് ലക്ഷ്യമിടുന്നതെന്നും വി.എസ്. വ്യക്തമാക്കി.
ഇടതുമുന്നണിസര്*ക്കാര്* കൈവരിച്ച നേട്ടങ്ങള്*ക്കും ക്ഷേമപദ്ധതികള്*ക്കും തുടര്*ച്ചയുണ്ടാകാനും കൂടുതല്*വലിയ ലക്ഷ്യങ്ങളിലേക്ക് പ്രയാണംതുടരാനും രണ്ടാമൂഴം അനിവാര്യമാണെന്നും അങ്ങനെ ചരിത്രംതിരുത്തിയെഴുതാനുള്ള ചരിത്രമുഹൂര്*ത്തമാണിപ്പോഴെന്ന് ബോധ്യപ്പെടുത്താനും വി.എസ്. ശ്രമിച്ചതും വ്യക്തമായ ലക്ഷ്യബോധത്തോടെതന്നെ.