ഒളിയമ്പുകളില്ലാത?? ? വി.എസ്സിനെ വാഴ്ത്തി ശിവദാസമേനോന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഒളിയമ്പുകളില്ലാത?? ? വി.എസ്സിനെ വാഴ്ത്തി ശിവദാസമേനോന്*

    പാലക്കാട്: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വത്തെച്ചൊല്ലി രണ്ടുദിവസമായി ജില്ലയിലെ തിരഞ്ഞെടുപ്പ് കണ്*വെന്*ഷനുകളില്* ഒളിയമ്പുകളെയ്ത ശിവദാസമേനോന്* തിങ്കളാഴ്ച മലക്കംമറിഞ്ഞു. ടൗണ്*ഹാളില്* നടന്ന മലമ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കണ്*വെന്*ഷന്* ഉദ്ഘാടനം ചെയ്ത അദ്ദേഹം വി.എസ്.അച്യുതാനന്ദന്റെ സാന്നിധ്യത്തില്* അദ്ദേഹത്തെ നിര്*ലോഭം അഭിനന്ദിച്ചു.

    വി.എസ്സിന്റെ സ്ഥാനാര്*ഥിത്വം സംബന്ധിച്ച വിവാദങ്ങളൊന്നും പരാമര്*ശിക്കുകപോലും ചെയ്യാതെ അഞ്ചുവര്*ഷക്കാലത്തെ വി.എസ് സര്*ക്കാരിന്റെ ഭരണനേട്ടങ്ങളിലൂന്നിയായിരുന്നു മേനോന്റെ പ്രസംഗം.

    'എല്ലാ മാഫിയകളുടെയും പേടിസ്വപ്നമാണ് വി.എസ്. അച്യുതാനന്ദന്*. സ്ത്രീകള്*ക്ക് സുരക്ഷിതബോധമുണ്ടായത് വി.എസ് സര്*ക്കാര്* അധികാരത്തില്* വന്ന ശേഷമാണ്'. മുത്തങ്ങയില്* ആദിവാസികളെ വെടിവെച്ചുകൊന്നതിനെതിരെ സമരംചെയ്തപ്പോള്* പോലീസ് തല്ലിച്ചതച്ച് തീവ്രപരിചരണവിഭാഗത്തില്* കിടന്ന തന്നെ വി.എസ് സന്ദര്*ശിച്ചതും മേനോന്* അനുസ്മരിച്ചു.

    മലമ്പുഴ ഇടതുമുന്നണിയുടെ വിളനിലമാണെന്നും 25,000ത്തില്* കുറയാത്ത ഭൂരിപക്ഷത്തിന് വി.എസ്സിനെ വിജയിപ്പിക്കുമെന്നും മേനോന്* വ്യക്തമാക്കി. പാച്ചേനിയല്ല ഏത് ദുര്യോധനന്* വന്നാലും വി.എസ്. ജയിക്കും. മലമ്പുഴയിലെ ജനങ്ങള്* വി.എസ്സിനെ വിജയശ്രീലാളിതനാക്കി കേരളത്തിനുനല്*കും. കേരളത്തിന്റെ ചരിത്രംതിരുത്തി വീണ്ടും അധികാരത്തില്* വരുന്ന ഇടതുമുന്നണി സര്*ക്കാരിനെ അദ്ദേഹം നയിക്കും. മലമ്പുഴയിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മേല്*നോട്ടചുമതല തനിക്കാണെന്നും ശിവദാസമേനോന്* വെളിപ്പെടുത്തി.

    തിരഞ്ഞെടുപ്പുകമ്മീഷനല്ല കമ്മീഷന്റെ ബാപ്പ പറഞ്ഞാലും ഇടതുമുന്നണി രണ്ടുരൂപയ്ക്ക് എല്ലാവര്*ക്കും അരിനല്*കുമെന്നും ശിവദാസമേനോന്* വ്യക്തമാക്കി. കണ്*വെന്*ഷന്* ഉദ്ഘാടനത്തിനെത്തുംമുമ്പ് ശിവദാസമേനോന്*വി.എസ്. അച്യുതാനന്ദനെ പൊതുമരാമത്ത് റെസ്റ്റ്ഹൗസില്* സന്ദര്*ശിച്ച് സംഭാഷണംനടത്തിയിരുന്നു. 10 മിനിറ്റോളം അടച്ചിട്ടമുറിയില്* ഇരുവരും ഒരുമിച്ച് ചെലവഴിച്ചു.
Working...
X